Keralam

‘ശബരിമല ക്ഷേത്രത്തിന്റെ തന്ത്രിപദവി ബിസി 100ല്‍ പരശുരാമന്‍ തന്നത്’; പരമാധികാരം സര്‍ക്കാരിനല്ല തങ്ങള്‍ക്കാണെന്ന് തന്ത്രി കുടുംബം  

‘തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ല.’

ശബരിമല ക്ഷേത്രത്തിലെ പരമാധികാരം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട് താഴമണ്‍ തന്ത്രി കുടുംബം. താഴമണ്‍ മഠത്തിന് ശബരിമലതന്ത്രം ബിസി 100ല്‍ പരശുരാമ മഹര്‍ഷി കല്‍പിച്ചു നല്‍കിയതാണെന്ന് തന്ത്രി കുടുംബം അവകാശപ്പെട്ടു. താന്ത്രികാവശം കുടുംബപരമായി കിട്ടുന്ന അവകാശം ആണ് ദേവസ്വംബോര്‍ഡ് നിയമിക്കുന്നതല്ല.

ആചാരനുഷ്ഠാനങ്ങള്‍ സംബന്ധിച്ച് തന്ത്രിയ്ക്കാണ് ഒരോ ക്ഷേത്രത്തിലെയും പരമാധികാരം. തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ല. ക്ഷേത്ര ആചാര അനുഷ്ഠാനം സബന്ധിച്ചുളള അന്തിമ തീരുമാനവും അത് പ്രാവര്‍ത്തികമാക്കുന്നതിനുളള അധികാരവും തന്ത്രിയില്‍ മാത്രം നിക്ഷിപ്തമായിട്ടുളളതാണ്. ക്ഷേത്രത്തിലെ അടിയന്തിരങ്ങള്‍ക്ക് പ്രതിഫലമായി ദേവസ്വംബോര്‍ഡില്‍ നിന്നും ശമ്പളമല്ല മറിച്ച് ദക്ഷിണ മാത്രമാണ് തന്ത്രിമാര്‍ സ്വികരിക്കുന്നതെന്നും താഴമണ്‍ കുടുംബം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി കണ്ഠര് രാജീവര് 'ശുദ്ധിക്രിയ' നടത്തിയത് സുപ്രീം കോടതി വിധിക്കെതിരാണെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചൂണ്ടിക്കാട്ടിയിരുന്നു. തന്ത്രി അയിത്താചരണമാണ് നടപ്പിലാക്കിയതെന്ന രൂക്ഷവിമര്‍ശനവും ഉയര്‍ന്നു. ദേവസ്വം മാനുവല്‍ പ്രകാരം തന്ത്രി ബോര്‍ഡിന്റെ ജീവനക്കാരന്‍ മാത്രമാണെന്നും ആവശ്യമെങ്കില്‍ മാറ്റാന്‍ അധികാരമുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. വിശദീകരണം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് തന്ത്രിക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ക്ഷേത്രത്തില്‍ കുടുംബപരമായ അവകാശം ഉന്നയിച്ച് തന്ത്രികുടുംബം രംഗത്തെത്തിയിരിക്കുന്നത്.

താഴമണ്‍ തന്ത്രികുടുംബത്തിന്റെ വാര്‍ത്താക്കുറിപ്പ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാദ്ധൃമങ്ങളിൽ ശബരിമല തന്ത്രിയെ പറ്റിനടത്തിയ പരാമർശങ്ങൾ പലതും തെറ്റിധാരണയ്ക്ക് വഴിയൊരുക്കുന്നവയാണ്ചിലത് ചൂണ്ടിക്കാണിക്കാൻ താല്പരൃപ്പെടുകയാണ് ഇവിടെ.

1. AD.55 വരെ നിലയ്ക്കലായിരുന്ന താഴമൺമഠത്തിന് ശബരിമലതന്ത്രം BC100 ലാണ് നൽകപെട്ടത്. അത് ശ്രീ പരശുരാമ മഹർഷിയാൽ കല്പിച്ചതുമാണ്. താന്ത്രികാവശം കുടുംബപരമായി കിട്ടുന്ന അവകാശം ആണ് ദേവസ്വംബോർഡ് നിയമിക്കുന്നതല്ല

2. ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനുങ്ങളൂം തന്ത്രിമാരിൽ നിക്ഷിപ്തമായിട്ടുള്ളതാണ്. ഓരോ ക്ഷേത്രങ്ങളിലുമുളള പ്രത്യേക നിയമങ്ങൾ അതാതു ക്ഷേത്രത്തിലെ പ്രതിഷ്ഠാസങ്കല്പങ്ങൾക്ക് അനുസൃതമാണ് ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളീയ തന്ത്രശാസ്ത്രപ്രകാരവും ഗുരുപരമ്പരയുടെ ശിക്ഷണവും ഉപദേശവും അനൂസരിച്ചാണ് അതിനാൽ അതിലെ പാണ്ഡിത്യം അനിവാരൃമാണ് ആയതിനാൽ ആചാരനുഷ്ഠാനങ്ങൾ സംബന്ധിച്ച് തന്ത്രിയ്ക്കാണ് ഒരോ ക്ഷേത്രത്തിലെയും പരമാധികാരം.

ഈ പരമാധികാരത്തെ സ്ഥാപിക്കുന്ന അനവധി സുപ്രീകോടതി വിധികളും നിലവിലുണ്ട്. അതിനാൽ തന്ത്രിയുടെ അവകാശത്തെ ചോദൃം ചെയ്യാൻ സർക്കാറിനോ ദേവസ്വം ബോർഡിനോ അവകാശമില്ല. ക്ഷേത്ര ആചാര അനുഷ്ഠാനം സബന്ധിച്ചുളള അന്തിമ തീരുമാനവും അത് പ്രാവർത്തികമാക്കുന്നതിനുളള അധികാരവും ശാസ്ത്രഗ്രന്ഥങ്ങൾപ്രകാരവും കീഴ് വഴക്കവും അനുസരിച്ച് തന്ത്രിയിൽ മാത്രം നിക്ഷിപ്തമായിട്ടുളളതാണ്.

3.ക്ഷേത്രത്തിലെ അടിയന്തിരങ്ങൾക്ക് പ്രതിഫലമായി ദേവസ്വംബോർഡിൽ നിന്നും ശമ്പളമല്ല മറിച്ച് ദക്ഷിണ മാത്രമാണ് തന്ത്രിമാർ സ്വികരിക്കുന്നതും. വസ്തുതകൾ ഇതായിരിക്കെ തെറ്റിധാരണ പരത്തുന്ന പ്രസ്ഥാവനകളും മറ്റും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോൾ അത് താഴമൺ മഠത്തിനടക്കം ഉണ്ടാക്കുന്ന വിഷമം ഏറെയാണ്. ഇക്കാര്യം ഇനിയും സമൂഹം അറിയാതെ പോകരുത് എന്നത് കൊണ്ട് മാത്രമാണീ കുറിപ്പ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018