Keralam

‘സംവരണം സാമ്പത്തിക പദ്ധതി അല്ല’; പാര്‍ട്ടി നിലപാടിന് എതിരെ വിഎസ് അച്യുതാന്ദന്‍; വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് എതിര്‍ത്തിരുന്നുവെന്നും വിഎസ് 

സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതിക്ക് എതിരെ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. സംവരണം സാമ്പത്തിക പദ്ധതി അല്ല. രാജ്യവ്യാപകമായി ചര്‍ച്ചയില്ലാതെ സംവരണ കാര്യത്തില്‍ തീരുമാനമെടുക്കരുതെന്നും വിഎസ് പറഞ്ഞു.

പത്ത് ശതമാനം സാമ്പത്തിക സംവരണത്തിനാണ് കേന്ദ്ര മന്ത്രിസഭ ആലോചിക്കുന്നത് .ഇതിനായി ഭരണഘടന ഭേദഗതി ചെയ്യും. കേന്ദ്ര മന്ത്രിസഭ അടിയന്തരമായി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്.

സാമ്പത്തിക സംവരണത്തെ സിപിഐഎം സ്വാഗതം ചെയ്തിരുന്നു. നീക്കം സ്വാഗതാര്‍ഹമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

എന്നാല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക സംവരണം തീരുമാനിച്ചപ്പോള്‍ സിപിഐഎം എതിര്‍ത്താണെന്ന് വിഎസ് പറയുന്നു. ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം തുറന്നുകാട്ടണമെന്നും അദ്ദേഹം പറഞ്ഞു. സംവരണം വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി തരംതാഴ്ത്താനുള്ള ശ്രമമാണ് ബിജെപിയുടേത്.

മുന്നാക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവരുണ്ട്. അവര്‍ക്ക് സംവരണം നല്‍കണമെന്ന് പാര്‍ട്ടി എന്ന നിലയില്‍ സിപിഐഎം മുമ്പ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളസര്‍ക്കാര്‍ പത്ത് ശതമാനം സംവരണം ദേവസ്വം ബോര്‍ഡില്‍ കൊടുത്തത് അതിനാലാണെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു.

മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പിലാക്കണം എന്ന് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എകെ ബാലന്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായി ദേവസ്വം ബോര്‍ഡിലൂടെ സാമ്പത്തിക സംവരണം നടപ്പിലാക്കിയത് തങ്ങളാണെന്നും എകെ ബാലന്‍ പറഞ്ഞു.

സിപിഐഎം വളരെ നേരത്തെ തന്നെ ആവശ്യപ്പെടുന്ന കാര്യമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ പ്രതികരണം.

2019ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ബിജെപി സര്‍ക്കാരിന്റെ നീക്കം. സുപ്രീംകോടതിയുടെ പല കേസുകളിലും സംവരണം 50 ശതമാനത്തിന് മുകളില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് തിരുത്തി 60ശതമാനം സംവരണം കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018