Keralam

പരശുരാമനും തന്ത്രവും അവിടെ നില്‍ക്കട്ടെ, ദേവസ്വം മാനുവല്‍ തന്ത്രിയുടെ അധികാരത്തേക്കുറിച്ച് പറയുന്നതിങ്ങനെ

ശബരിമലക്ഷേത്രത്തില്‍ തങ്ങള്‍ക്കുള്ള 'പരമാധികാരം' ബിസി 100ല്‍ പരശുരാമനില്‍ നിന്ന് ലഭിച്ചതാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് താഴമണ്‍ തന്ത്രി കുടുംബം. തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ല, ക്ഷേത്ര ആചാര അനുഷ്ഠാനം സബന്ധിച്ചുളള അന്തിമ തീരുമാനവും അത് പ്രാവര്‍ത്തികമാക്കുന്നതിനുളള അധികാരവും തന്ത്രിയില്‍ മാത്രം നിക്ഷിപ്തമായിട്ടുളളതാണ്, തുടങ്ങിയ വാദങ്ങളാണ് തന്ത്രികുടുംബത്തിന്റേത്.

'കുടുംബപരമായ അവകാശം' സ്ഥാപിക്കാന്‍ മഹാവിഷ്ണുവിന്റെ അവതാരത്തേയും ബിസി 100ലേയും എഡി 55ലേയും 'ചരിത്രവും' കൂട്ടുപിടിച്ചിട്ടുണ്ടെങ്കിലും ദേവസ്വം മാന്വലില്‍ തന്ത്രിയുടെ സ്ഥാനത്തേക്കുറിച്ച് വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. അത് തന്ത്രി അവകാശപ്പെടുന്ന രീതിയിലുള്ള 'ചരിത്രത്തെയും' പരശുരാമ കഥയേയും അടിസ്ഥാനമാക്കിയല്ല.

ദേവസ്വം മാന്വല്‍ പ്രകാരം തന്ത്രം പഠിച്ചിട്ടുള്ള വെറും ജീവനക്കാരന്‍ മാത്രമാണ് തന്ത്രി. ദേവസ്വം മാന്വലിന്റെ നാലാം അദ്ധ്യായം 14ല്‍ ഇക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെ.

നിശ്ചിത മാസശമ്പളത്തിന് പകരം തന്ത്രിമാര്‍ക്ക് അവര്‍ നടത്തുന്ന ഓരോ ചടങ്ങുകള്‍ക്കും പ്രതിഫലമായി ദക്ഷിണയും മറ്റ് ചടങ്ങുകള്‍ ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങളുമാണ് നല്‍കുന്നത്. അതിനാല്‍ ശാന്തിക്കാരെപ്പോലെയോ, സമാനരായ മറ്റ് ജീവനക്കാരെപ്പോലെയോ തന്ത്രിമാരെ കണക്കാക്കാന്‍ ആകില്ല. പക്ഷെ, ദേവസ്വം ഡിപ്പാര്‍ട്‌മെന്റിന് കീഴില്‍ അവര്‍ തന്ത്രം കൈയാളുന്നിടത്തോളം കാലം അവര്‍ ദേവസ്വം ബോര്‍ഡിന്റെയും മറ്റ് കീഴ്ഘടകങ്ങളുടേയും നിയന്ത്രണത്തിലായിരിക്കാന്‍ ബാധ്യസ്ഥരാണ്. അവരുടെ സ്ഥാനത്തിന് അനുസരിച്ചുള്ള ജോലികള്‍ ദേവസ്വം ബോര്‍ഡിന്റെ നിയമങ്ങള്‍ക്ക് അധീനമാണ്.  

ശാന്തിക്കാര്‍ക്കോ സമാനരായ ജീവനക്കാര്‍ക്കോ ലഭ്യമായ പരിഗണന പോലും ദേവസ്വം ബോര്‍ഡ് തന്ത്രിമാര്‍ക്ക് നല്‍കുന്നില്ലെന്നാണ് ദേവസ്വം മാന്വല്‍ ചൂണ്ടിക്കാട്ടുന്നത്. ശബരിമല ക്ഷേത്രത്തില്‍ അതാത് ചടങ്ങുകള്‍ക്ക് പ്രതിഫലം വാങ്ങി ദേവസ്വം ബോര്‍ഡിന് കീഴില്‍ ജോലി ചെയ്യുന്നയാള്‍ എന്ന സ്ഥാനം മാത്രമാണ് ഇപ്പോഴത്തെ ജനാധിപത്യസംവിധാനത്തില്‍ തന്ത്രിക്കുള്ളത്. ഈ ദേവസ്വം മാന്വല്‍ അനുസരിച്ചാണ് ശബരിമലത്തിലെ താന്ത്രിക ചുമതല താഴമണ്‍ കുടുംബം നിര്‍വഹിക്കുന്നത്.

കണ്ഠര് മോഹനര്‌ 
കണ്ഠര് മോഹനര്‌ 

മാന്വല്‍ അനുസരിച്ച് തന്ത്രിക്കെതിരെ നടപടിയെടുക്കാനും നീക്കം ചെയ്യാനുമുള്ള അധികാരവും ദേവസ്വം ബോര്‍ഡില്‍ നിക്ഷിപ്തമാണ്. നേരത്തെ ശബരിമലയിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മറ്റ് ക്ഷേത്രങ്ങളിലും തന്ത്രിമാരെ ഈ മാന്വല്‍ പ്രകാരം മാറ്റിയിട്ടുമുണ്ട്. ശോഭാ ജോണുമായി ബന്ധപ്പെട്ട ബ്ലാക്‌മെയിലിങ് കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ ശബരിമല തന്ത്രിയായിരുന്ന കണ്ഠര് മോഹനരെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതിന് പകരമായാണ് കണ്ഠര് രാജീവരെ നിയമിച്ചത്. താന്ത്രിക സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള മോഹനരുടെ ശ്രമങ്ങളെ ഹൈക്കോടതി തന്നെ വിലക്കുകയും ചെയ്തു. അടുത്തിടെ പൂജാരി നിയമനത്തിനായി അഭിമുഖം നടത്താനുള്ള പാനലില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്ന മോഹനരുടെ ആവശ്യം, ദേവസ്വം ബോര്‍ഡിന്റെ നിലപാട് അംഗീകരിച്ച് ഹൈക്കോടതി തള്ളുകയുണ്ടായി. സര്‍ക്കാരിന് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് സ്വീകരിക്കേണ്ട മാനദണ്ഡം മാത്രമാണ് ദേവസ്വം ബോര്‍ഡിന് കീഴില്‍ തന്ത്രിയുള്‍പ്പടെയുള്ള ജീവനക്കാര്‍ക്കാര്‍ക്കെതിരെ നടപടിയെടുക്കാനും ആവശ്യമായി വരുന്നത്. ഇത് അനുസരിച്ചാണ് ഇപ്പോള്‍ 15 ദിവസത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്.

സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്ന് പറയുന്ന തന്ത്രി കണ്ഠര് രാജീവര് താന്ത്രികാവകാശം സ്ഥാപിക്കാന്‍ മറ്റൊരു സുപ്രീംകോടതി വിധി തന്നെ ഉദ്ധരിക്കുന്നുവെന്ന വൈരുദ്ധ്യം കൂടിയുണ്ട്. തങ്ങളുടെ പരമാധികാരത്തെ സ്ഥാപിക്കുന്ന അനവധി സുപ്രീകോടതി വിധികളും നിലവിലുണ്ടെന്നാണ് തന്ത്രിയുടെ അവകാശവാദം. സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച തന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018