Keralam

അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകളെ തടയുമെന്ന് ആദിവാസി മഹാസഭ; ആചാരലംഘനം അനുവദിക്കില്ല, സ്ത്രീകളുടെ പ്രാര്‍ഥനാ യജ്ഞം സംഘടിപ്പിക്കും

അഗസ്ത്യാര്‍കൂടത്തില്‍ ട്രക്കിങ്ങിനായി സ്ത്രീകള്‍ എത്തിയാല്‍ തടയുമെന്ന് ആദിവാസി മഹാസഭ. അതിരുമല വരെ മാത്രമേ പ്രവേശനമുള്ളു എന്നും അതിനപ്പുറം സ്ത്രീകള്‍ പ്രവേശിച്ചാല്‍ ആചാരലംഘനം ഉണ്ടാകുമെന്നും അതിനനുവദിക്കില്ലെന്നും ആദിവാസി മഹാസഭ അറിയിച്ചു.

ആദിവാസി സ്ത്രീകള്‍ പോലും ഇതുവരെ മല കയറിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വനിതകളെ തന്നെ രംഗത്തിറക്കി പ്രതിഷേധിക്കാനാണ് ആദിവാസി മഹാസഭ തീരുമാനിച്ചിരിക്കുന്നത്. ആചാര സംരക്ഷണത്തിനായി സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ യജ്ഞവും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

5700 സ്ത്രീകളാണ് ഇതുവരെ ട്രക്കിങ്ങിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ മാസം 14നാണ് യാത്ര തുടങ്ങുന്നത്.നേരത്തെ അപകടസാധ്യതയുണ്ടെന്ന കാരണം പറഞ്ഞായിരുന്നു സ്ത്രീകളെ ഒഴിവാക്കുന്നതെന്നായിരുന്നു വനം വകുപ്പിന്റെ വാദം. സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് കാണി ആദിവാസ സമൂഹവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ത്രീകളെ ഒഴിവാക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് ട്രക്കിങ്ങിന് ലിംഗവിവേചനം പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

അതേസമയം ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും ട്രക്കിങ്ങിന് എത്തുന്നവര്‍ക്കായി സര്‍ക്കാര്‍ തയ്യാറാക്കിയ ഗൈഡ്‌ലൈന്‍ അതേപടി പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് ഇപ്പോള്‍ ആദിവാസി മഹാസഭ രംഗത്തു വന്നിരിക്കുന്നത്. എന്നാല്‍ കാണി വിഭാഗക്കാര്‍ ഇതുവരെ വിഷയത്തില്‍ നിലപാടറിയിച്ചിട്ടില്ല.

വര്‍ഷത്തില്‍ ഒരുമാസം മാത്രമാണ് അഗസ്ത്യമല സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. സ്ത്രീകളും 14 വയസ്സില്‍ താഴെയുള്ള കുട്ടികളും അപേക്ഷിക്കേണ്ടതില്ല എന്നായിരുന്നു മുന്‍പ് വനംവകുപ്പിന്റെ ഉത്തരവ്.

സ്ത്രീകള്‍ വരുന്ന പശ്ചാത്തലത്തില്‍ യാത്ര തുടങ്ങുന്ന ബോണക്കാടും ബേസ് ക്യാമ്പായ അതിരുമലയിലും ഫോറസ്റ്റിന്റെ വനിതാ ഗാര്‍ഡുമാര്‍ ഉണ്ടാകുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. ബേസ് ക്യാമ്പില്‍ സ്ത്രീകള്‍ക്ക് താമസ സൗകര്യം ഒരുക്കുന്നുണ്ട്

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018