Keralam

ദേശീയ പണിമുടക്ക് : ട്രെയിനുകള്‍ തടഞ്ഞ നൂറിലധികം പേര്‍ക്കെതിരെ കേസ്; രണ്ടാം ദിനവും ട്രെയിന്‍ തടയുന്നു

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്കിന്റെ രണ്ടാം ദിനവും സംസ്ഥാനത്ത് ട്രെയിനുകള്‍ തടയുന്നു. തിരവനന്തപുരത്ത് വേണാട് എക്‌സ്പ്രസ് തടഞ്ഞ സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല്‍പ്പത് മിനിറ്റ് വൈകിയാണ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്.

പണിമുടക്കിന്റെ ആദ്യ ദിനമായ ഇന്നലെയും സംസ്ഥാനത്ത് ട്രെയിനുകള്‍ തടഞ്ഞിരുന്നു. ട്രെയിനുകള്‍ തടഞ്ഞ സംഭവങ്ങളില്‍ നിരവധി പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ആലപ്പുഴയില്‍ ട്രെയിന്‍ തടഞ്ഞ രണ്ട് കേസുകളിലായി നൂറു പേര്‍ക്കെതിരെ കേസെടുത്തു. ചേര്‍ത്തലയില്‍ നൂറു പേര്‍ക്കെതിരെയും ചെങ്ങന്നൂരില്‍ ആറു പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.

പാലക്കാട് ഡിവിഷനു കീഴില്‍ ട്രെയിന്‍ തടഞ്ഞതിന് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒലവക്കോട് പത്ത് പേര്‍ക്കെതിരെയും ഷൊര്‍ണ്ണൂര്‍ അഞ്ച് പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

കണ്ണൂര്‍ ജില്ലയില്‍ 32 പേര്‍ക്കെതിരെയാണ് ട്രെയിന് തടഞ്ഞതിന് കേസെടുത്തിരിക്കുന്നത.് കണ്ണൂരിലും കണ്ണപുരത്തും എട്ട് പേര്‍ക്കെതിരെയും തലശ്ശേരിയില്‍ ഒമ്പത് പേര്‍ക്കെതിരെയും പയ്യന്നൂര്‍ ഏഴ് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

കോഴിക്കോട് സ്റ്റേഷനില്‍ നാല് പേര്‍ക്കെതിരെയും മലപ്പുറത്ത് രണ്ട് കേസുകളിലായി 11 പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. കാസര്‍കോട് കാഞ്ഞങ്ങാട് 20 പേര്‍ക്കെതിരെയും ചെറുവത്തൂര്‍ 10 പേര്‍ക്കെതിരയും പേസ് എടുത്തിട്ടുണ്ട്.

കടകള്‍ ബലമായി അടപ്പിച്ച സംഭവത്തില്‍ മഞ്ചേരി 50 പേര്‍ക്കെതിരെയും കാസര്‍കോട് ഉദുമയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018