Keralam

സംഘ്പരിവാര്‍ തിരിച്ചിറക്കിയ ദളിത് യുവതി ശബരിമല കയറി; 18-ാം പടി കയറി ദര്‍ശനം നടത്തിയെന്ന് മഞ്ജു  

മഞ്ജു ശബരിമലയില്‍  
മഞ്ജു ശബരിമലയില്‍  

സംഘ്പരിവാര്‍ തിരിച്ചിറക്കിയ ദളിത് യുവതി ശബരിമലയില്‍ ദര്‍ശനം നടത്തി. കേരള ദളിത് ഫെഡറേഷന്‍ നേതാവും ചാത്തന്നൂര്‍ സ്വദേശിനിയുമായ മഞ്ജുവാണ് (36) ശബരിമലക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.

ഇന്നലെ രാവിലെ ഏഴരയോടെ ദര്‍ശനം നടത്തിയെന്ന് മഞ്ജു കൈരളി പീപ്പിള്‍ ചാനലിനോട് പറഞ്ഞു. പതിനെട്ടാം പടി കയറിയാണ് പോയത്. അയ്യപ്പവിഗ്രഹ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വന്നതാണെന്ന് പറഞ്ഞുകൊണ്ട് തന്നെ അയ്യപ്പസേവാസംഘവുമായി ബന്ധപ്പെട്ടു. ഭക്തരുടെ സഹായത്തോടെ വഴിപാട് നടത്തിയതിന് ശേഷമാണ് തിരികെ പോന്നതെന്നും മഞ്ജു വ്യക്തമാക്കി.

ഭക്തജനങ്ങളില്‍ നിന്ന് ഒരുവിധ തര്‍ക്കവും ഉണ്ടായില്ല. യുവതിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ദര്‍ശനത്തോട് അവര്‍ സഹകരിച്ചത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വന്നതാണെന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് അയ്യപ്പസേവാസംഘവുമായി ബന്ധപ്പെട്ടത്.   
മഞ്ജു  

മഞ്ജുവിന്റെ പ്രതികരണം

“ജനുവരി എട്ടാം തീയതി ശബരിമല ദര്‍ശനത്തിനായി പോയി. തൃശൂരില്‍ നിന്ന് ബസ് മാര്‍ഗമാണ് ഞാന്‍ യാത്ര തിരിച്ചത്. എനിക്ക് ഭക്തരില്‍ നിന്നുള്ള യാതൊരു തരത്തിലുള്ള ആക്രമണമോ പ്രതിഷേധമോ നേരിടേണ്ടി വന്നില്ല. ദര്‍ശനത്തിന് ശേഷം മണിക്കൂറുകളോളം എനിക്ക് ക്ഷേത്രത്തില്‍ തങ്ങാന്‍ കഴിഞ്ഞു. തുടര്‍ന്ന് അവിടുത്തെ അയ്യപ്പ സേവാസംഘത്തിലെ ആളുകളുമായി ബന്ധപ്പെട്ടു. എന്റെ കൈയിലുള്ള പൂജാദ്രവ്യങ്ങള്‍ എങ്ങനെയാണ് എവിടെയൊക്കെയാണ് സമര്‍പ്പിക്കേണ്ടത് എന്ന് അവര്‍ പറഞ്ഞുതന്നു. കറുപ്പു സ്വാമിയുടെ അടുത്ത് ഭസ്മാഭിഷേകം നടത്തുകയും നെയ്യഭിഷേകം നടത്തുകയും നാഗരാജാവിന്റെ അടുക്കല്‍ മഞ്ഞള്‍ സമര്‍പ്പിക്കുകയും ചെയ്തു. അവിടുത്തെ എല്ലാ പൂജാകര്‍മ്മങ്ങളിലും പങ്കെടുത്ത് കൃത്യമായി വരാന്‍ കഴിഞ്ഞു. ഭക്തജനങ്ങളില്‍ നിന്ന് ഒരുവിധ തര്‍ക്കവും ഉണ്ടായില്ല. യുവതിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ദര്‍ശനത്തോട് അവര്‍ സഹകരിച്ചത്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വന്നതാണെന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് അയ്യപ്പസേവാസംഘവുമായി ബന്ധപ്പെട്ടത്. അതിന് അവരോട് പ്രത്യേകം നന്ദി പറയുകയും ചെയ്യുന്നു.”

ശബരിമല പ്രവേശനത്തിനായുള്ള മഞ്ജുവിന്റെ രണ്ടാമത്തെ ഉദ്യമമാണ് വിജയം കണ്ടത്. ഒക്ടോബര്‍ 20ന് പമ്പയിലെത്തിയ മഞ്ജുവിന് പ്രതിഷേധത്തേത്തുടര്‍ന്ന് തിരിച്ചുപോരേണ്ടി വന്നിരുന്നു. സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്നും കാലാവസ്ഥ മോശമാണെന്നും പറഞ്ഞ് പൊലീസ് മഞ്ജുവിനോട് മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ദര്‍ശനത്തിന് ശ്രമിച്ചതിന് പിന്നാലെ മഞ്ജുവിന്റെ വീടിന് നേരെ സംഘപരിവാര്‍ ആക്രമണമുണ്ടായി. വീട് അടിച്ചുതകര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീട്ടുസാമഗ്രികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. മഞ്ജുവിന്റെ കുടുംബവീട്ടിലേക്ക് ബിജെപി മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

മഞ്ജു ശബരിമല ദര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ 'നവോത്ഥാന കേരളം ശബരിമലയിലേക്ക' എന്ന ഫേസ്ബുക്ക് പേജ് പുറത്തുവിട്ടിട്ടുണ്ട്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018