Keralam

നാല് കാറുകള്‍, 13 സ്ഥലങ്ങളിലെ സ്വത്ത്, 23 ലക്ഷം രൂപ; ടി.ഒ സൂരജിന്റെ എട്ടുകോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; അനധികൃത സമ്പാദ്യമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്   

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടിഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. എട്ടുകോടി എണ്‍പത് ലക്ഷം രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

23 ലക്ഷം രൂപ, നാല് വാഹനങ്ങള്‍, 13 സ്ഥലങ്ങളിലായുളള സ്വത്തുക്കള്‍ എന്നിവയാണ് കണ്ടുകെട്ടിയത്. ടിഒ സൂരജ് വരവില്‍ കവിഞ്ഞ് സ്വത്തുസമ്പാദിച്ചെന്ന് സംസ്ഥാന വിജിലന്‍സും നേരത്തെ കണ്ടെത്തിയിരുന്നു.

വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു എന്‍ഫോഴ്സ്മെന്റ് അന്വേഷണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.

വ്യവസായ ഡയറക്ടറും പൊതുമരാമത്തു സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ച 2004 മുതല്‍ 2014 വരെയുള്ള സൂരജിന്റെ യഥാര്‍ഥ വരുമാനവും സമ്പാദിച്ച സ്വത്തുക്കളുമാണ് വിജിലന്‍സ് പരിശോധിച്ചത്. വരുമാനത്തിന്റെ 314% അധികം സമ്പാദ്യമാണ് കണ്ടെത്തിയത്.

സൂരജിന്റെ വീടുകളിലും ഫ്‌ലാറ്റുകളിലും 2017 നവംബര്‍ 19നു റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. മുന്‍ കലക്ടറും വ്യവസായ വകുപ്പ് ഡയറക്ടറുമായിരുന്നു സൂരജ്. ഇദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായിരുന്നപ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയത്.

സൂരജിന് വരുമാനത്തേക്കാള്‍ മൂന്നിരട്ടി സമ്പാദ്യമുണ്ടെന്ന് 2016ല്‍ വിജിലന്‍സ് ലോകായുക്തയെ അറിയിച്ചിരുന്നു. കേരളത്തിലും കര്‍ണാടകയിലുമായി ആഡംബര ഫ്ളാറ്റുകളും ഭൂമിയുമടക്കം അനധികൃത സ്വത്തുക്കളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് എന്‍ഫോഴ്സ്മെന്റ് നടപടി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018