Keralam

പണിമുടക്കിലും ബാങ്ക് തുറന്നു, തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ചിന് നേരെ ആക്രമണം, ക്യാബിനും ഉപകരണങ്ങളും തകര്‍ത്തു

തിരുവനന്തപുരത്ത് എസ്ബിഐ ട്രഷറി ബ്രാഞ്ചിന് നേരെ പണിമുടക്ക് അനുകൂലികളുടെ ആക്രമണം. മാനേജറുടെ ക്യാബിനിലെ ഉപകരണങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. മേശയും കമ്പ്യൂട്ടറും ഫോണും ചില്ലുകളും തകര്‍ന്നിട്ടുണ്ട്.

ബാങ്ക് അടയ്ക്കാമെന്ന് മാനേജര്‍ ഉറപ്പുനല്‍കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു. മാനേജറെ കയ്യേറ്റം ചെയ്യാനുള്ള ശ്രമവുമുണ്ടായി. ജീവനക്കാരെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. എസ്ബിഐയിലെ ഭൂരിപക്ഷം പേരും സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ബാങ്ക് ഇന്നലെയും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ഇവിടെയുള്ള ഒരു ബാങ്ക് ജീവനക്കാരുടെ സംഘടന അറിഞ്ഞാണ് ഇന്ന് രാവിലത്തെ അക്രമമെന്നാണ് മറ്റ് ജീവനക്കാര്‍ പറയുന്നത്.

സമരാനുകൂലികള്‍ തകര്‍ത്ത ക്യാബിന്‍  
സമരാനുകൂലികള്‍ തകര്‍ത്ത ക്യാബിന്‍  

ആക്രമണത്തില്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മാനേജര്‍ പരാതി നല്‍കി. സെക്രട്ടറിയേറ്റിന് സമീപമാണ് എസ്ബിഐ ട്രഷറി ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത്. വിഷയം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.

സംസ്ഥാനത്ത് പണിമുടക്കിന്റെ രണ്ടാം ദിവസവും ചിലയിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞിരുന്നു. തിരുവനന്തപുരത്ത് വേണാട് എക്‌സ്പ്രസ് തടഞ്ഞ സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല്‍പ്പത് മിനിറ്റ് വൈകിയാണ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്.

പണിമുടക്കിന്റെ ആദ്യ ദിനമായ ഇന്നലെയും സംസ്ഥാനത്ത് ട്രെയിനുകള്‍ തടഞ്ഞിരുന്നു. ട്രെയിനുകള്‍ തടഞ്ഞ സംഭവങ്ങളില്‍ നിരവധി പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ആലപ്പുഴയില്‍ ട്രെയിന്‍ തടഞ്ഞ രണ്ട് കേസുകളിലായി നൂറു പേര്‍ക്കെതിരെ കേസെടുത്തു. ചേര്‍ത്തലയില്‍ നൂറു പേര്‍ക്കെതിരെയും ചെങ്ങന്നൂരില്‍ ആറു പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018