Keralam

ഹര്‍ത്താലിനെതിരെ നിയമം കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി; നിത്യചെലവിന് ബുദ്ധിമുട്ടുന്നവരെ കണ്ടില്ലെന്ന് നടിക്കരുത്  

ഹര്‍ത്താലിനെതിരെ നിയമ നിര്‍മ്മാണം കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി. പണിമുടക്കും ഹര്‍ത്താലും ചോദ്യം ചെയ്തുള്ള ഹര്‍ജികളിലെ ഇടക്കാല ഉത്തരവിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള കോടതി പരാമര്‍ശം. ഇടക്കാല ഉത്തരവിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടു.

സര്‍ക്കാരിന്റെ ഈ നടപടി പ്രോത്സാഹിപ്പിക്കാന്‍ ആകില്ല. പണിമുടക്കിന് ആഹ്വാനം ചെയ്യുന്നവര്‍ നിത്യ ചെലവ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൗലിക അവകാശം കണക്കിലെടുക്കണം. പണിമുടക്കിനും ഹര്‍ത്താലിനും ആഹ്വനം ചെയ്യുന്നവര്‍ ഇത് കാണാതെ പോകരുതെന്നും കോടതി ചൂണ്ടിക്കാണിച്ചു.

നേരത്തെ ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ബിജു രമേശ്, മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹര്‍ത്താലിന് ഏഴ് ദിവസം മുമ്പ് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കുന്നതാകരുത്. ഹര്‍ത്താലില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടികള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ഏഴ് ദിവസം മുമ്പെങ്കിലും നോട്ടീസ് നല്‍കണമെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്.

7 ദിവസം മുമ്പത്തെ നോട്ടീസ് ഉണ്ടെങ്കില്‍ ആവശ്യമായ ക്രമീകരണം സര്‍ക്കാരിന് നടത്താനാവുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ നിയമമില്ലാത്തതാണ് പ്രശ്നമെന്നും , ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണം വേണമെന്നും പറഞ്ഞ ഹൈക്കോടതി ഹര്‍ത്താല്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടെന്തെന്നും ചോദിച്ചിരുന്നു.

സംസ്ഥാനത്ത് തുടര്‍ച്ചയായി നടക്കുന്ന ഹര്‍ത്താലിനെതിരെയാണ് ഹൈക്കോടതി നിരീക്ഷണങ്ങളും ഇടക്കാല ഉത്തരവും. ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്നമാണെന്നും ഒരു വര്‍ഷം 97 ഹര്‍ത്താല്‍ നടന്നു എന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ത്താലില്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാന്‍ പാടില്ല. സ്ഥിരമായി ആക്രമണം ഉണ്ടാകുന്ന ഇടങ്ങളില്‍ നടപടി എടുക്കണം. ഹര്‍ത്താല്‍ ഇന്നൊരു തമാശയായി മാറി. ഇതിന്റെ മറവില്‍ നടക്കുന്ന അക്രമങ്ങള്‍ ഗൗരവതരമെന്നും കോടതി പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018