Keralam

പൊതുപണിമുടക്ക് പ്രകടനത്തിന് അഭിവാദ്യങ്ങളുമായി ഇന്ദ്രന്‍സും ജഗദീഷും; താരങ്ങളെത്തിയത് ലൊക്കേഷനില്‍ നിന്ന്

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെ രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച പൊതുപണിമുടക്കിന് പിന്തുണയറിയിച്ച് ചലച്ചിത്ര നടന്മാര്‍. ജഗദീഷും ഇന്ദ്രന്‍സുമാണ് പണിമുടക്കിന്റെ ഭാഗമായി നടന്ന പ്രകടനത്തില്‍ പങ്കെടുത്തത്.

കോഴിക്കോട് കൊട്ടുമ്മലില്‍ നടന്ന പ്രകടനത്തെ ലൊക്കേഷനില്‍ നിന്നിറങ്ങി വന്നാണ് ഇരുവരും അഭിവാദ്യം ചെയ്തത്.

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെ നാട് മുഴുവന്‍ പ്രതികരിക്കുമ്പോള്‍ സിനിമാ നടന്മാര്‍ക്ക് ഇതുകണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്ന് ജഗദീഷ് പറഞ്ഞു.

നവലിബറല്‍ നയങ്ങള്‍ മൂലം പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിന് എതിരെയാണ് നാട് പ്രതികരിക്കുന്നത് എന്നും ജഗദീഷ് പറഞ്ഞു.

ആരും നിര്‍ബന്ധിച്ചതു കൊണ്ടല്ല, സ്വയം ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താനും ഇന്ദ്രന്‍സും ലൊക്കേഷനില്‍ നിന്നിറങ്ങി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്ന മലയാളം സിനിമയുടെ ചിത്രീകരണത്തിനാണ് ഇന്ദ്രന്‍സും ജഗദീഷും ഇവിടെ എത്തിയത്.

തൊഴിലില്ലായ്മ പരിഹരിക്കുക, പ്രതിമാസവരുമാനം 18,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018