Keralam

അക്രമങ്ങള്‍ ഒറ്റപ്പെട്ടത്, സംയുക്ത സമരസമിതി അന്വേഷിക്കുമെന്ന് കോടിയേരി; സമരവിജയം തീരുമാനിക്കുന്നത് അക്രമങ്ങളുടെ കണക്കല്ല, പങ്കാളിത്തമാണ്  

രാജ്യമൊട്ടാകെ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്കിലെ അക്രമണ സംഭവങ്ങള്‍ നടക്കാന്‍ പാടില്ലാത്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആക്രമണത്തെക്കുറിച്ച് സംയുക്ത സമരസമിതി അന്വേഷിക്കും. ആക്രമണങ്ങള്‍ സമരത്തിന്റെ ഭാഗമല്ല. ആരെയും നിര്‍ബന്ധിച്ച് പണിമുടക്കില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല എന്നതാണ് സംയുക്ത സമര സമിതി പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട സംഭവങ്ങള്‍ സമരത്തിന്റെ ശോഭ കെടുത്തില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ആക്രമണ സംഭവങ്ങള്‍ സമരത്തിന്റെ ഭാഗമല്ല. ആക്രമണത്തില്‍ അപലപിക്കുന്നെന്നും കോടിയേരി.

മിന്നല്‍ പണിമുടക്കമല്ല തൊഴിലാളിവര്‍ഗം നടത്തുന്നത്. തൊട്ടതിനും തൊടുന്നതിനും ഹര്‍ത്താലുകള്‍ നടത്തുന്നത് തൊഴിലാളി വര്‍ഗത്തിന് അനുകൂലമായുള്ള സമരശക്തിയെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. അതുകൊണ്ട് മിന്നല്‍ ഹര്‍ത്താലുകള്‍ നടത്തുന്ന രീതി ഒഴിവാക്കുകയാണ് വേണ്ടത്. തൊഴിലാളികളെ ബോധവല്‍ക്കരിച്ചുകൊണ്ടാണ് സമരം ശക്തി പ്രാപിക്കേണ്ടത്. ഒരു സമരത്തിന്റെ വിജയം തീരുമാനിക്കുന്നത് എത്ര അക്രമ സംഭവങ്ങള്‍ നടന്നെന്ന് നോക്കിയല്ല, മറിച്ച് പങ്കാളിത്തത്തെ ആശ്രയിച്ചാണ്
കോടിയേരി ബാലകൃഷ്ണന്‍

അതേ സമയം ഒറ്റപ്പെട്ട അക്രമസംഭവങ്ങളൊഴിച്ചാല്‍ പണിമുടക്ക് പൂര്‍ണവിജയത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാഭൂരിപക്ഷം കടകളും സ്വമേധയാ അടച്ച് നമ്മുടെ സമരത്തോടൊപ്പം ചേര്‍ന്നിട്ടുണ്ട്. എതിരായി നില്‍ക്കുന്ന ആളുകളെ കൂടി മാറി ചിന്തിപ്പിക്കുന്ന രീതിയിലായിരിക്കണം സമരം. ഒരു സമരത്തിന്റെ ഉദ്ദേശം ജനങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ സമാധാനപരമായിരിക്കണം. നമ്മള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ഇതിന് മുന്‍കൈ എടുക്കണമെന്നും കോടിയേരി പറഞ്ഞു.

കേരളത്തിലെ ട്രേഡ് യൂണിയന്‍ സംഘടനകള്‍ക്ക് സമാധാനപരമായി ഒരു സമരം നടത്താന്‍ കഴിയും എന്ന് തെളിഞ്ഞിരിക്കുകയാണെന്ന് 48 മണിക്കൂര്‍ പ്രഖ്യാപിച്ച പണിമുടക്ക് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലേക്ക് ആയിരക്കണക്കിന് വാഹനങ്ങളാണ് പോയിക്കൊണ്ടിരിക്കുന്നത്. വാഹനങ്ങള്‍ തടയുമോ എന്ന് എല്ലാവരും വിളിച്ചു ചോദിച്ചു. പക്ഷേ അനുഭവത്തില്‍ എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. സമരസമിതി പ്രഖ്യാപിച്ചതുപോലെതന്നെ ശബരിമലയിലേക്ക് തീര്‍ത്ഥാടനത്തിനുപോയ ഒരു വാഹനവും തടസ്സമില്ലാതെ ലക്ഷ്യസ്ഥാനത്തെത്തി. ഇതാണ് പണിമുടക്കത്തിന്റെ മാതൃക.

സംയുക്ത ട്രേഡ് യൂണിയന്‍ സമതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018