Keralam

എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടേത് ഓവര്‍ പ്ലേ, മോഡിയെ കൊണ്ടുവന്നു എന്ന് പറയുന്നത് രാഷ്ട്രീയ ദൗര്‍ബല്യമെന്ന് മന്ത്രി സുധാകരന്‍, കൊല്ലം ബൈപ്പാസ് ഉദ്ഘാടന വിവാദം തുടരുന്നു

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിനെ സംബന്ധിച്ച് വിവാദങ്ങള്‍ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. മോഡിയെ താന്‍ കൊണ്ടുവന്നു എന്ന് പറയുന്നത് തന്നെ രാഷ്ട്രീയ ദൗര്‍ബല്യമാണെന്നും സുധാകരന്‍ പറഞ്ഞു. മൂന്നാഴ്ച മുമ്പ് പ്രധാനമന്ത്രിയുടെ തിയതി കിട്ടിയിരുന്നു. ഗഡ്കരിയെയും ക്ഷണിച്ചിരുന്നു. എംപി നടന്ന് കളവ് പറയുകയാണ്. അമിതാധികാര പ്രയോഗം നടത്തുന്നു. എംപി ഓവര്‍പ്ലേ നടത്തുന്നെന്ന അഭിപ്രായം ജനത്തിനുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ജനുവരി ഒന്നിന് ഉപരിതല മന്ത്രാലയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന് അറിയിച്ചു. മൂന്നിന് എസ് പി ജിയുടെ അറിയിപ്പ് വന്നു. ഇത് മുഖ്യമന്ത്രിയെ അറിയിച്ചു. അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. ഗവണ്‍മെന്റിനെ സംബന്ധിച്ച് വിവാദമില്ല. വികസന കാര്യങ്ങളില്‍ വാദപ്രതിവാദം വേണ്ട, ഭൂരിഭാഗവും ചെയ്തത് ഈ സര്‍ക്കാരാണ്. എന്‍.കെ പ്രേമചന്ദ്രന്‍ എംപി കളവ് പറയുകയാണ്. എന്‍എച്ച് നിര്‍മ്മാണം ഈ മാസം അവസാനമേ പൂര്‍ത്തിയാകൂവെന്നും മന്ത്രി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ബൈപ്പാസ് ഉദ്ഘാടനത്തിന് എന്‍ കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചത് വിവാദമായിരുന്നു. 2019 ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഈ മാസം 15ന് പ്രധാനമന്ത്രി ഉദ്ഘാടനത്തിന് എത്തുന്നത്. ജനുവരി 15ന് വൈകുന്നേരം നാലു മുതല്‍ നാലേമുക്കാല്‍ വരെയാണ് ഉദ്ഘാടനചടങ്ങ്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടിയുമായി ബന്ധപ്പെട്ട അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നു. നേരത്തെ ബിജെപി സംസ്ഥാന ഘടകത്തിനും കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിരുന്നു. ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കിയതിന്റെ അവകാശവാദത്തെ ചൊല്ലി യുഡിഎഫും എല്‍ഡിഎഫും പ്രചാരണം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവ്.

സംസ്ഥാന സര്‍ക്കാരും കേന്ദ്രവും 50ഃ50 അനുപാതത്തില്‍ പണം ചെലവഴിച്ചാണ് ബൈപാസ് പൂര്‍ത്തിയാക്കിയത്. 1972ല്‍ ടി.കെ ദിവാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് കൊല്ലം ബൈപാസ് പദ്ധതി മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് ബൈപ്പാസ് നിര്‍മ്മാണം പുനരാരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നായി വിശേഷിപ്പിക്കപ്പെട്ട കൊല്ലം ബൈപ്പാസിന് 352 കോടി രൂപയാണ് കണക്കാക്കിയിരുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബൈപ്പാസ് ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്നാണ് എന്‍.കെ.പ്രേമചന്ദ്രനും യുഡിഎഫും ആരോപിച്ചിരുന്നത്. ബൈപ്പാസിന്റെ വശങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചശേഷം ഉദ്ഘാടനം നടത്തിയാ ല്‍ മതിയെന്ന് മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചിരുന്നു.

ഇത് വിവാദമായി. കല്ലുംതാഴംമുതല്‍ മേവറം വരെയുള്ള ഭാഗത്ത് തെരുവുവിളക്കില്ലാതെ തന്നെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി ജി.സുധാകരന്‍ പ്രഖ്യാപിച്ചത്.

ബൈപാസ് യാഥാര്‍ഥ്യമാക്കിയത് ഇടതുസര്‍ക്കാരിന്റെ ശ്രമഫലമായാണെന്നാണ് എല്‍ഡിഎഫിന്റെ വാദം. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് മുടങ്ങിക്കിടന്ന നിര്‍മാണജോലികള്‍ ആരംഭിച്ചതെന്നും പണത്തിന്റെ മുഖ്യപങ്കും അനുവദിച്ചത് തങ്ങളാണെന്നും എല്‍ഡിഎഫ് അവകാശപ്പെടുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018