Keralam

പൂട്ടിക്കൂടെ എന്ന് സുപ്രീം കോടതി ചോദിച്ച അന്ന് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനം; ഒറ്റദിവസം നേടിയത് 8,54,77,240 രൂപ

നഷ്ടത്തിലാണെങ്കില്‍ അടച്ചു പൂട്ടിക്കൂടെയെന്ന് സുപ്രീം കോടതി ചോദിച്ച അതേ ദിവസം തന്നെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം നേടി കെഎസ്ആര്‍ടിസി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമായ 8,54,77,240 രൂപ നേടി കെഎസ്ആര്‍ടിസി റെക്കോര്‍ഡിട്ടത്.

കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ അക്രമികള്‍ തകര്‍ത്ത 100 ബസുകളുമായി തിരുവനന്തപുരം നഗരത്തില്‍ വിലാപയാത്ര നടത്തി ഒരാഴ്ച പിന്നിടും മുന്‍പാണ് വരുമാനത്തില്‍ റെക്കോര്‍ഡിട്ടിരിക്കുന്നത്. സ്വകാര്യ ബസുകള്‍ പണിമുടക്കിയ കഴിഞ്ഞ ഫെബ്രുവരി 19-ന് നേടിയ 8,50,68,777 രൂപയായിരുന്നു മുന്‍ റെക്കോഡ്.

എന്നാല്‍ തിങ്കളാഴ്ച സ്വകാര്യ ബസുകള്‍ ഉണ്ടായിട്ടും താത്കാലിക കണ്ടക്ടര്‍മാരടക്കം ജീവനക്കാരുടെ കുറവുണ്ടായിട്ടും വരുമാനം ഉയര്‍ന്നു. 4070 താത്കാലിക കണ്ടക്ടര്‍മാരെ ഒഴിവാക്കിയതിനു ശേഷം ബസ് സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യത്തില്‍ വരുമാനം വര്‍ധിക്കുന്നത് മാനേജ്മെന്റിന് ആശ്വാസമാകുകയാണ്.

സ്വകാര്യ ബസ് സമരം നടന്നപ്പോള്‍ 18,50,000 കിലോമീറ്ററാണ് ഓടിയത്. 5,558 ബസുകള്‍ നിരത്തിലിറങ്ങി. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമായി 19,000 ജീവനക്കാരുണ്ടായിരുന്നു.എന്നാല്‍, തിങ്കളാഴ്ച 17,00,000 കിലോമീറ്ററാണ് ഓടിയത്. 5,072 ബസുകള്‍ നിരത്തിലിറങ്ങി. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമായി 16,450 ജീവനക്കാരാണുണ്ടായിരുന്നത്.

ജീവനക്കാരുടെ താല്‍ക്കാലിക സേവനകാലാവധിയും പെന്‍ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ച് ഭീമമായ നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടിക്കൂടെയെന്ന് ചോദിച്ചത്.

നിലവില്‍ നാലായിരം കോടിയിലധികം രൂപയുടെ നഷ്ടത്തിലാണെന്നും കൂടുതല്‍ ബാധ്യത ഏറ്റെടുക്കാനാകില്ലെന്നും കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിപരാമര്‍ശം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018