Keralam

‘വേഷം മാറിയല്ല ശബരിമലയില്‍ പോയത്, മുടിയിലേത് ഭസ്മം, സഹായിച്ചത് അയ്യപ്പ സേവാ സംഘം’; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മഞ്ജു 

വേഷം മാറിയല്ല താന്‍ ശബരിമലയില്‍ എത്തിയതെന്ന് കേരള മഹിളാ ദളിതാ ഫെഡറേഷന്‍ നേതാവ് എസ്പി മഞ്ജു. വേഷം മാറിയാണ് ശബരിമലയിലെത്തിയത് എന്നാരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മഞ്ജു.

വേഷപ്രച്ഛന്നയായല്ല താന്‍ ശബരിമലയില്‍ പോയത്. മുടിയില്‍ ഉണ്ടായിരുന്നത് ഭസ്മമാണ്. ശബരിമല സന്നിധാനത്തെത്തിയ താന്‍ നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ എല്ലാം നടത്തി. തന്നെ അയ്യപ്പസേവാ സംഘമാണ് സഹായിച്ചതെന്നും മഞ്ജു പറഞ്ഞു.

ഇന്നലെ രാവിലെ ഏഴരയോടെ ദര്‍ശനം നടത്തിയെന്ന് മഞ്ജു കൈരളി പീപ്പിള്‍ ചാനലിനോട് പറഞ്ഞു. പതിനെട്ടാം പടി കയറിയാണ് പോയത്. അയ്യപ്പവിഗ്രഹ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വന്നതാണെന്ന് പറഞ്ഞുകൊണ്ട് തന്നെ അയ്യപ്പസേവാസംഘവുമായി ബന്ധപ്പെട്ടു. ഭക്തരുടെ സഹായത്തോടെ വഴിപാട് നടത്തിയതിന് ശേഷമാണ് തിരികെ പോന്നതെന്നും മഞ്ജു വ്യക്തമാക്കി.

ശബരിമല പ്രവേശനത്തിനായുള്ള മഞ്ജുവിന്റെ മൂന്നാമത്തെ ഉദ്യമമാണ് വിജയം കണ്ടത്. ഒക്ടോബര്‍ 20ന് പമ്പയിലെത്തിയ മഞ്ജുവിന് പ്രതിഷേധത്തേത്തുടര്‍ന്ന് തിരിച്ചുപോരേണ്ടി വന്നിരുന്നു. സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്നും കാലാവസ്ഥ മോശമാണെന്നും പറഞ്ഞ് പൊലീസ് മഞ്ജുവിനോട് മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ദര്‍ശനത്തിന് ശ്രമിച്ചതിന് പിന്നാലെ മഞ്ജുവിന്റെ വീടിന് നേരെ സംഘപരിവാര്‍ ആക്രമണമുണ്ടായി. വീട് അടിച്ചുതകര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീട്ടുസാമഗ്രികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. മഞ്ജുവിന്റെ കുടുംബവീട്ടിലേക്ക് ബിജെപി മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018