Keralam

നെടുമങ്ങാട് ആര്‍എസ്എസ് കാര്യാലയത്തില്‍ റെയ്ഡ്, ആയുധങ്ങള്‍ പിടിച്ചെടുത്തു, അന്വേഷണം ബോംബേറ് കേസിലെ പ്രതിക്കായി

ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. വാള്‍, കത്തി, ദണ്ഡ് തുടങ്ങിയ ആയുധങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം നെടുമങ്ങാട് ആര്‍എസ്എസ് കാര്യാലയത്തിലാണ് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്.

നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന ബോംബേറുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് റെയ്ഡ്. ബോംബ് ആക്രമണ കേസിലെ പ്രതി ഒളിവില്‍ കഴിഞ്ഞതിന്റെ തെളിവും കണ്ടെത്തി. ഹൈഡ്രജന്‍ പെറോക്സൈഡും പിടിച്ചെടുത്തിട്ടുണ്ട്.

കാര്യാലയത്തിലും പരിസരത്തുനിന്നുമാണ് ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തത്. പൊലീസ് സ്റ്റേഷന് നേരെയും സിപിഐഎം നേതാക്കള്‍ക്ക് നേരെയും ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതിയായ ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണ്‍ ഇപ്പോഴും ഒളിവിലാണ്. ഈ കേസില്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയന്‍ അറസ്റ്റിലായിരുന്നു.

യുവതീ പ്രവേശനത്തിനെതിരെ ബിജെപിയും സംഘ്പരിവാര്‍ അനുകൂല സംഘടനകളും നടത്തിയ ഹര്‍ത്താലിനിടെ ആര്‍എസ്എസ് നേതാവ് പൊലീസ് സ്റ്റേഷന് ബോംബെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായിരുന്നു.

നെടുമങ്ങാട് ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണ് നാലു പ്രാവശ്യം ബോംബ് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയാണ് ഒപ്പിയെടുത്തത്. ബോംബെറിഞ്ഞത് സിപിഐഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.

നെടുമങ്ങാട് മുന്‍പ് നടന്നിട്ടുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളിലും വധശ്രമം അടക്കമുള്ള കേസുകളിലും പ്രതിയാണ് പ്രവീണ്‍. പ്രവീണ്‍ അടക്കമുള്ളവരെ കരുതല്‍ തടങ്കലിലാക്കണമെന്ന ഡിജിപിയുടെ നിര്‍ദ്ദേശം ജില്ലാ പൊലീസ് അവഗണിച്ചിരുന്നു. ഇയാളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018