Keralam

‘പ്രധാനമന്ത്രിയെ ബൈപ്പാസ് ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല’; നരേന്ദ്രമോഡിയുമായി ചര്‍ച്ച, അമിത് ഷായുമായി ചര്‍ച്ച, സംഘിയാക്കലിനെക്കുറിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എംപി

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിനായി താന്‍ പ്രധാനമന്ത്രിയെ നേരിട്ട് ക്ഷണിച്ചില്ലെന്ന് വ്യക്തമാക്കി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ മാത്രമാണ് ക്ഷണിച്ചതെന്നും പ്രധാനമന്ത്രി വരുന്നതിനെ സംബന്ധിച്ച് ഇന്നലെയാണ് ഔദ്യോഗികമായി അറിയിപ്പ് കിട്ടിയതെന്നും പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പ്രൊജക്റ്റാണ് കൊല്ലം ബൈപ്പാസ്. അതിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഉദ്ഘാടനം നടത്തേണ്ടതിനെക്കുറിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചത്.

ജനുവരി മാസത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം തീരുമാനിച്ചാണ് വാര്‍ത്താക്കുറിപ്പ് തയ്യാറാക്കി കൊടുത്തത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രി ഫെബ്രുവരിയില്‍ ഇതിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി വരുമെന്ന് ഇന്നലെ അറിയിപ്പ് കിട്ടിയപ്പോള്‍ അത് വാര്‍ത്താക്കുറിപ്പായി കൊടുക്കുക മാത്രമാണ് ചെയ്തത്. തന്റെ മണ്ഡലത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മറ്റ് മന്ത്രിമാരും വരുന്നതില്‍ സന്തോഷം മാത്രമേയുളളൂ. പ്രധാനമന്ത്രി മോഡി വരുന്നതില്‍ ബിജെപിയുടെ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രി ഉദ്ഘാടനത്തിന് വരുന്നതിന്റെ പേരില്‍ തന്നെ സംഘിയാക്കാനാണ് വ്യാപക ശ്രമം നടക്കുന്നതെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എംപി കുറ്റപ്പെടുത്തി. ആര് ഒക്കെ എതിര്‍ക്കുന്നുവോ അവരെയൊക്കെ സംഘിയാക്കാനുളള ബോധപൂര്‍വമായ ക്യാംപെയ്‌നാണ് നടക്കുന്നത്. ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കള്‍, മുന്‍ എംപി വരെ പറയുകയാണ് പ്രധാനമന്ത്രിക്ക് ബൈപ്പാസ് ഉദ്ഘാടനത്തിന് അവസരം ഉണ്ടാക്കി കൊടുത്ത് പ്രീതി നേടാന്‍ ശ്രമിക്കുകയാണെന്ന്. എത്ര വിലകുറഞ്ഞ പ്രചാരണമാണവര്‍ നടത്തുന്നത്.

ബിജെപിയില്‍ ചേരും, അമിത് ഷായുമായി ചര്‍ച്ച നടത്തി, നരേന്ദ്രമോഡിയുമായി ചര്‍ച്ച നടത്തി എന്നിങ്ങനെ വ്യാജപ്രചാരണങ്ങളാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ബൈപ്പാസിന് പ്രധാനമന്ത്രി ഉദ്ഘാടനത്തിന് വരുന്നതുമായി ബന്ധപ്പെട്ട് തന്നെ സംഘിയാക്കാന്‍ ശ്രമിക്കുന്നവര്‍, കൊച്ചി മെട്രൊ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിക്കായി കാത്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും സംഘിയാക്കുമോ എന്നും പ്രേമചന്ദ്രന്‍ ചോദിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018