Keralam

‘സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടില്ല, ബിജെപിക്കും നരേന്ദ്രമോഡിക്കും കേരളം ഇപ്പോള്‍ പാകമായി’; രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശ്രീധരന്‍പിളള

ശബരിമല സമരങ്ങള്‍ക്ക് ശേഷം സിപിഐഎം നാലുജില്ലകളില്‍ നിന്ന് ഇല്ലാതായെന്നും നരേന്ദ്രമോഡിക്കും ബിജെപിക്കും കേരളം ഇപ്പോള്‍ പാകമായെന്നും സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള. ഭരണഘടനാപരമായ രീതിയില്‍ സര്‍ക്കാരിനെ നേരിടാനാണ് തീരുമാനം. ശബരിമല വിഷയത്തില്‍ എംപിമാര്‍ അടങ്ങുന്ന പ്രതിനിധി സംഘം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുന്നുവെന്നും സംഭവത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും ആവശ്യപ്പെട്ടു. അതേസമയം രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടിട്ടില്ലെന്നും ബിജെപി പ്രതിനിധി സംഘം വ്യക്തമാക്കി.

കേരളത്തില്‍ നിരീശ്വരവാദികളായ ഭരണകൂടം വിശ്വാസികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ പോലും അനുവദിക്കാതെയാണ് അതിക്രമങ്ങളെന്നും സംഘത്തിലുണ്ടായിരുന്ന ശ്രീധരന്‍പിളള പറഞ്ഞു. എംപിമാരായ വി.മുരളീധരന്‍, സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമോയെന്നത് നേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഇത് സംബന്ധിച്ച ചര്‍ച്ചയ്ക്കുശേഷം കേരളത്തിലെ സ്ഥിതിഗതികള്‍ രാഷ്ട്രപതിയെ അറിയിക്കുമെന്നും ആയിരുന്നു നേരത്തെ ബിജെപി പറഞ്ഞിരുന്നത്.

കേരളത്തില്‍ നടന്ന സിപിഐഎം അക്രമങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ലോക്‌സഭയില്‍ ബിജെപി എംപി നിഷികാന്ത് ദുബൈ ആവശ്യപ്പെട്ടിരുന്നു.

ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്ന് കേരളത്തില്‍ നടന്ന അക്രമങ്ങളാണ് അദ്ദേഹം സഭയില്‍ ഉന്നയിച്ചത്. നേരത്തെ എഴുത്തുകാരനും രാജ്യസഭയിലെ ബിജെപി അംഗവുമായ രാകേഷ് സിന്‍ഹയും കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ അക്രമസംഭവങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് ഗവര്‍ണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ഇതുവരെ സംസ്ഥാനത്തിന് അറിയിപ്പ് ലഭിച്ചിട്ടില്ല.

ചീഫ് സെക്രട്ടറിയോടും ഗവര്‍ണറോടും റിപ്പോര്‍ട്ട് തേടിയെന്നായിരുന്നു ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്. കേന്ദ്രആഭ്യന്തര മന്ത്രാലയത്തില്‍ ഇതിനെക്കുറിച്ച് തിരക്കിയപ്പോള്‍ അങ്ങനെയൊരു നടപടി ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018