Keralam

‘അമൃതാനന്ദമയി ഭൂലോക പ്രസിദ്ധയായ നൈഷ്ഠിക ബ്രഹ്മചാരി, പുരുഷന്മാര്‍ അമ്മയെ കാണരുതെന്ന് പറഞ്ഞാല്‍ എന്താവും?’ യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരോട് ആര്‍എസ്എസ് നേതാവ്

അമൃതാനന്ദമയി ഭൂലോകപ്രസിദ്ധയായ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവ് ആര്‍ ഹരി. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് എല്ലാ പ്രായത്തിലുമുളള സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന ആര്‍എസ്എസ് 'മുന്‍' നിലപാട് വ്യക്തമാക്കുന്ന പുസ്തകത്തിലാണ് കേരള പ്രാന്ത പ്രചാരകും അഖില ഭാരതീയ ബൗദ്ധിക പ്രമുഖും ആയിരുന്ന ആര്‍ ഹരി അമൃതാനന്ദമയിയെക്കുറിച്ച് പറയുന്നത്. പുസ്തകത്തിലെ വിശദാംശങ്ങള്‍ സഹിതം ദേശാഭിമാനി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അമൃതാനന്ദമയിയെക്കുറിച്ചുളള ഭാഗം.

2017 സെപ്റ്റംബറില്‍ പുറത്തിറക്കിയ 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്ന പുസ്തകത്തില്‍ ആര്‍എസ്എസ് സര്‍കാര്യവാഹക് സുരേഷ് ജോഷിയുടെ അഭിമുഖം ഉദ്ധരിച്ചാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനമാകാം എന്ന നിലപാട് ആര്‍എസ്എസ് വിശദീകരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ ആര്‍എസ്എസ് ഈ നിലപാടില്‍ മലക്കം മറിയുകയും ചെയ്തു.

‘അമൃതാനന്ദമയി ഭൂലോക പ്രസിദ്ധയായ നൈഷ്ഠിക ബ്രഹ്മചാരി, പുരുഷന്മാര്‍ അമ്മയെ കാണരുതെന്ന് പറഞ്ഞാല്‍ എന്താവും?’ യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരോട് ആര്‍എസ്എസ് നേതാവ്

ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ പോയാല്‍ അത് പ്രതിഷ്ഠയായ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടമാക്കുമെന്നുളള വാദത്തെ തളളിയാണ് ഹരി അമൃതാനന്ദമയിയുടെ കാര്യം ഉദാഹരിക്കുന്നത്.

'ദിവ്യാത്മാക്കളുടെ നൈഷ്ഠിക ബ്രഹ്മചര്യം' എന്ന ഒരു അദ്ധ്യായം തന്നെ ഇതിനായി നീക്കിവയ്ക്കുന്നുണ്ട് പുസ്തകത്തില്‍

യാഥാസ്ഥിതികരുടെ ഏറ്റവും തീക്ഷ്ണമായ ബ്രഹ്മാസ്ത്രമാണ് 'ശബരിമലയിലെ അയ്യപ്പസ്വാമി നൈഷ്ഠിക ബ്രഹ്മാചാരിയാണ്, അതുകൊണ്ട് തല്‍സന്നിധിയില്‍ പുഷ്പിതസ്ത്രീകള്‍ പോയ്ക്കൂടാ' എന്നത്. പരാജിതന്റെ വേദാന്തമാണത്. കുടിയനായ ജിജ്ഞാസു ഗുരുവിനെ തേടി ജ്ഞാനിയുടെ സന്നിധിയിലെത്തിയാല്‍ ജ്ഞാനി കുടി തുടങ്ങുമെന്നു പറയുംപോലെ പൊള്ളയാണത്'. 'കുടുംബത്തിന്റെ നിര്‍ബ്ബന്ധം മൂലം വിവാഹംകഴിച്ചിട്ടും ബ്രഹ്മചര്യം ഉപേക്ഷിയ്ക്കാതിരുന്ന ശ്രീരാമകൃഷ്ണ പരമഹംസരെയും നിവേദിതയെയും ക്രിസ്റ്റീനേയും പോലെയുള്ള സ്ത്രീകള്‍ ശിഷ്യരായുണ്ടായിരുന്ന സ്വാമി വിവേകാനന്ദനേയും എടുത്തുപറഞ്ഞതിന് ശേഷമാണ് അമൃതാനന്ദമയിയെക്കുറിച്ച് ഹരി പറയുന്നത്.

ഹരിയുടെ പുസ്തകത്തില്‍ നിന്നുളള ഭാഗങ്ങള്‍ 
ഹരിയുടെ പുസ്തകത്തില്‍ നിന്നുളള ഭാഗങ്ങള്‍ 

'നൈഷ്ഠിക ബ്രഹ്മചാരിയായ തനിക്ക് മുമ്പില്‍ അവിവാഹിതകളായ 50 വയസ് കവിയാത്ത വനിതകള്‍ വരരുതെന്ന് സ്വാമി വിവേകാനന്ദന്‍ ചിട്ടപ്പെടുത്തിയിരുന്നെങ്കില്‍ ഭാരതാംബയ്ക്ക് ഭഗിനി നിവേദിതയേയും ഭഗിനി ക്രിസ്റ്റീനേയും കിട്ടുമായിരുന്നോ?

നൈഷ്ഠിക ബ്രഹ്മചര്യം സ്വായത്തമാക്കിയ മൂന്നുപുരുഷന്മാരെക്കുറിച്ച് പറഞ്ഞു. ഇനി ഒരു സ്ത്രീയെക്കുറിച്ച് പറയട്ടെ. മാതാ അമൃതാനന്ദമയീദേവി -ഭൂലോകപ്രസിദ്ധയായ, നൈഷ്ഠിക ബ്രഹ്മചാരിയാണ് അമ്മ. ആ സ്ഥിതിയ്ക്കു ക്ഷതി സംഭവിക്കാതിരിയ്ക്കാന്‍ 15നും 55നും ഇടയ്ക്ക് പ്രായമുള്ള ഒരൊറ്റ പുരുഷന്‍ അമ്മയ്ക്കു മുമ്പില്‍ ദര്‍ശനാര്‍ത്ഥം പോകരുത് എന്നു ചിട്ടപ്പെടുത്തിയാല്‍ എങ്ങനെയിരിക്കും? എന്തുകൊണ്ട് വാത്സല്യസാഗരമായ അമ്മയും അമ്മയുടെ സംഘടനാശിഷ്യന്മാരും അങ്ങനത്തെ ഒരു ചട്ടം വെച്ചില്ല? ഉത്തരം മുമ്പുപറഞ്ഞ മൂന്നുപേരുടെ ജീവിതത്തിലേത് തന്നെ. സിദ്ധാത്മക്കളുടെ ബ്രഹ്മചര്യം ലൗകികര്‍ ചിന്തിക്കുന്നത്രയ്ക്കും ലോലമല്ല.'

'കാമനെ ഒരു നോക്കുകൊണ്ട് ഭസ്മമാക്കിക്കളഞ്ഞവനാണ് ശ്രീ അയ്യപ്പന്റെ അച്ഛന്‍. അമൃതകുംഭം ശിരസ്സിലേറ്റിയാടിയവളാണ് ശ്രീ അയ്യപ്പന്റെ അമ്മ. അവര്‍ക്കുണ്ടായ മകന്റെ ബ്രഹ്മചര്യത്തെ അണുചലിപ്പിക്കാന്‍ ലോകത്തിലേത് ശക്തിയുണ്ട്'. ഇങ്ങനെ പറഞ്ഞാണ് ഹരി പുസ്തകം അവസാനിപ്പിക്കുന്നത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ബിജെപി, ആര്‍എസ്എസ് പിന്തുണയില്‍ രൂപീകരിക്കപ്പെട്ട ശബരിമല കര്‍മ്മസമിതിയുടെ രക്ഷാധികാരി കൂടിയാണ് നിലവില്‍ അമൃതാനന്ദമായി. കഴിഞ്ഞ ദിവസം കേരളത്തെ കലാപസമാനമാക്കിയ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് ശബരിമല കര്‍മ്മസമിതിയായിരുന്നു. ക്ഷേത്രങ്ങള്‍ ചില ആചാരപദ്ധതികള്‍ പാലിച്ചുകൊണ്ടാണ് നിലകൊളളുന്നതെന്നും അത് സംരക്ഷിക്കപ്പെടണമെന്നുമാണ് തന്റെ നിലപാടെന്ന് അമൃതാനന്ദമയി അറിയിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018