Keralam

അവിശ്വാസ പ്രമേയം: സിപിഐഎം അംഗം യുഡിഎഫിനെ പിന്തുണച്ചു; വെങ്ങോല പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി 

പെരുമ്പാവൂര്‍ വെങ്ങോല ഗ്രാമപഞ്ചായത്തില്‍ ഇടതു മുന്നണി ഭരണത്തിനെതിരേ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായി. വോട്ടെടുപ്പില്‍ പ്രമേയത്തെ സിപിഐഎം അംഗം പിന്തുണച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്.

വോട്ടെടുപ്പില്‍ എല്‍ഡിഎഫിന് 11 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഐഎം അംഗത്തിന്റേതടക്കം 12 പേരുടെ പിന്തുണ യുഡിഎഫിന് ലഭിച്ചു.അഞ്ചാം വാര്‍ഡില്‍ നിന്ന് വിജയിച്ച സിപിഐഎം അംഗം സ്വാതി റെജികുമാറിന്റെ വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. ഇതോടെ എല്‍ഡിഎഫിന്റെ പ്രസിഡന്റ് ധന്യ ലൈജു പുറത്തായി.

നേരത്തെ പഞ്ചായത്തിലെ മിനിറ്റ്സ് ബുക്ക് എല്‍ഡിഎഫ് അംഗങ്ങള്‍ കടത്തിക്കൊണ്ടു പോയതിനെ തുടര്‍ന്ന് മാറ്റിവെച്ച വോട്ടെടുപ്പ് കനത്ത സുരക്ഷയിലാണ് ഇന്ന് നടന്നത്. പൊലീസ് സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശവുമുണ്ടായിരുന്നു.

പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് അംഗമായി വിജയിച്ച സ്വാതിയെ രണ്ടരക്കൊല്ലത്തിനു ശേഷം പ്രസിഡന്റാക്കാമെന്ന് ഇടതുമുന്നണി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും ഉറപ്പ് പാലിക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സ്വാതി യുഡിഎഫിനോടൊപ്പം ചേര്‍ന്നത്.

നേരത്തെ പ്രസിഡന്റ് സ്ഥാനം നല്‍കാത്തതിന്റെ പശ്ചാത്തലത്തില്‍ സ്വാതി സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

സംവരണ വിഭാഗത്തിലെ വനിതാ അംഗത്തിനുളളതാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. 23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യുഡിഎഫിന് 11 മെമ്പര്‍മാരും എല്‍ഡിഎഫ് 10 മെമ്പര്‍മാരുമുണ്ട്. മറ്റ് രണ്ട് സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചിരുന്നത്.

യുഡിഎഫിന് ഇവിടെ സംവരണ വിഭാഗത്തിലെ വനിതാ അംഗങ്ങളില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വാതി റെജികുമാറിനെ കൊണ്ടുവരുമെന്ന് യുഡിഎഫ്. അറിയിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018