Keralam

‘ചുരിദാര്‍ ധരിച്ചു, ഫോട്ടോ പ്രചരിപ്പിച്ചു, പുസ്തകം പ്രസിദ്ധീകരിച്ചു, ലൈസന്‍സ് എടുത്തു, വാഹനം വാങ്ങി’, സിസ്റ്റര്‍ ലൂസി സഭയുടെ കല്‍പ്പനകള്‍ തെറ്റിച്ചെന്ന ലേഖനവുമായി ദീപിക

കത്തോലിക്കാ സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായ ജീവിത ശൈലിയും പ്രവര്‍ത്തനങ്ങളും നടത്തി എന്നാരോപിച്ച് സഭയുടെ മുഖപത്രമായ ദീപികയുടെ എഡിറ്റോറിയല്‍ പേജില്‍ സിസ്റ്റര്‍ ലൂസിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ലേഖനം. മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതും കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തതുമെല്ലാം അച്ചടക്ക ലംഘന വിഷയങ്ങളായി ലേഖനത്തില്‍ വിലയിരുത്തുന്നു.

'കത്തോലിക്കാ സന്യാസം വീണ്ടും അപഹസിക്കപ്പെടുമ്പോള്‍' എന്ന തലക്കെട്ടില്‍ നോബിള്‍ പാറയ്ക്കല്‍ എഴുതിയ ലേഖനത്തിലെ വിമര്‍ശനങ്ങള്‍ അടങ്ങിയ പ്രധാനഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.

ഇന്ന് കത്തോലിക്കാ സഭയിലെ സന്യസ്ത ജീവിതം ഒരു സന്യാസ സമൂഹത്തില്‍പ്പെട്ട കന്യാസ്ത്രീയുടെ വ്രതബന്ധ ജീവിതത്തോടുള്ള വ്യത്യസ്ത സമീപനങ്ങള്‍ മൂലം ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ക്രൈസ്തവ സന്യാസത്തിന്റെ അടിസ്ഥാന ധാരണകളെ ഒരു മതേതര സമൂഹത്തിന്റെ കണ്ണാടിയിലൂടെ വിലയിരുത്തുന്ന മാധ്യമങ്ങളിലാണ് അവ ചര്‍ച്ചചെയ്യപ്പെടുന്നത്.

വിഷയം കൈകാര്യം ചെയ്യുന്നവരാകട്ടെ, ഈ വിഷയത്തെ അതര്‍ഹിക്കുന്ന പക്വതയോടെ വിലയിരുത്താന്‍ മാത്രം അറിവില്ലാത്തവരുമാണ്.പൊതുസമൂഹത്തിനുമുമ്പില്‍ ഈ കന്യാസ്ത്രീ സന്യാസത്തെ വീണ്ടും അപഹാസ്യ വിഷയമാക്കുമ്പോള്‍ യഥാര്‍ത്ഥ സത്യങ്ങള്‍ ആരും മറക്കാതിരിക്കട്ടെ.

കന്യാസ്ത്രീ മാധ്യമ ശ്രദ്ധയില്‍

അടുത്ത നാളുകളില്‍ ജലന്ധര്‍ രൂപതാധ്യക്ഷനുനേരെ പരാതികള്‍ ഉന്നയിച്ചുകൊണ്ട് ഒരു സന്യാസിനി നല്‍കിയ പരാതിയെത്തുടര്‍ന്ന് എറണാകുളം കേന്ദ്രമാക്കി നടന്ന സമരത്തില്‍ സഭാധികാരികളുടെ അനുവാദമില്ലാതെ (തൃശൂരില്‍ പോകുന്നുവെന്ന് പറഞ്ഞാണ് മഠത്തില്‍നിന്ന് ഇറങ്ങുന്നത്) ഈ കന്യാസ്ത്രീ പങ്കെടുത്തു. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ അവിടെ പ്രസംഗിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മാധ്യമങ്ങളില്‍ ലേഖനങ്ങളായി നല്‍കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇവര്‍ മാധ്യമ ശ്രദ്ധയിലേക്ക് വരുന്നത്. ചില ചാനലുകള്‍ പ്രത്യേക താല്‍പര്യമെടുത്ത് ചാനല്‍ റേറ്റിങ് മുന്നില്‍ കണ്ട് കന്യാസ്ത്രീയെ ഉപകരണമാക്കി എന്നതാണ് സത്യം.

അടുത്ത കാലത്ത് ക്രൈസ്തവ സഭാനേതൃത്വത്തെയും പൗരോഹിത്യത്തെയും അടിസ്ഥാനമില്ലാതെയും കേട്ടുകേള്‍വികളുടെ മാത്രം വെളിച്ചത്തിലും അശ്ലീലം കലര്‍ന്ന പദങ്ങളുപയോഗിച്ചും വിമര്‍ശിക്കുന്നതിനും സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുന്നതിനും ഏവരും മൂകസാക്ഷികളാണ്. ഏറ്റവുമൊടുവില്‍ ഈ കന്യാസ്ത്രീ സന്യാസവേഷം മാറ്റി ചുരിദാര്‍ ധരിച്ചു വളരെ വികലമായ ആക്ഷേപവും ഉന്നയിച്ച് സ്വന്തം ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും മാധ്യമശ്രദ്ധയില്‍ വന്നു. എന്നാല്‍ മാധ്യമ ശ്രദ്ധയിലേക്ക് ഇവരെ കൊണ്ടുവന്ന മേല്‍പ്പറഞ്ഞ കാര്യങ്ങളൊന്നുമല്ല സന്യാസിനി സഭ ഇവര്‍ക്കുമേല്‍ കാനോനികമായ നടപടിക്രമം കൈക്കൊള്ളാനുള്ള പ്രധാന കാരണങ്ങള്‍.

കാനോനിക നടപടി എന്തുകൊണ്ട്?

2019 ജനുവരി ഒന്നിന് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്ററിന് അയച്ച കത്തില്‍ എന്തുകൊണ്ടാണ് ജനുവരി ഒമ്പതിന് ആലുവ ജനറലേറ്റില്‍ വന്ന് സുപ്പീരിയര്‍ ജനറലിനെ കാണണമെന്ന് പറയുന്നതെന്ന് വിവരിച്ചിട്ടുണ്ട്. പ്രസ്തുത കത്ത് സിസ്റ്റര്‍ക്ക് അവരുടെ സന്യാസ സഭയുടെ മേലധികാരി സ്വകാര്യമായി അയച്ച കത്താണ്. ആ കത്ത് അവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതുതന്നെ സഭയുടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധവും തികച്ചും അസ്വീകാര്യവുമാണ്. ആ കത്തിന്റെ ഉള്ളടക്കവും സാരവും അതിന്റെതായ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ സാധ്യതയില്ലാത്ത ഒരു പൊതു ഇടത്തിലേക്ക് ചര്‍ച്ചയ്ക്ക് വച്ചുകൊടുത്തതുതന്നെ ഇത്രയും കാലം തുടര്‍ന്ന അനുസരണക്കേടിന്റെയും അപക്വമായ പെരുമാറ്റത്തിന്റെയും തുടര്‍ച്ച മാത്രമാണ്.

പ്രസ്തുത കത്തില്‍ സുപ്പീരിയര്‍ ജനറല്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന കുറ്റങ്ങള്‍ (ഇവ ആരോപണങ്ങളല്ല, മറിച്ച് തെളിയിക്കപ്പെട്ട വ്രത ലംഘനങ്ങള്‍ത്തന്നെയാണ്) താഴെ പറയുന്നവയാണ്:

എ) അനുസരണം എന്ന വ്രതത്തിനെതിരെ:

2015ല്‍ നല്‍കിയ സ്ഥലംമാറ്റം സ്വീകരിക്കാന്‍ തയ്യാറായില്ല. അധികാരികള്‍ അനുവാദം നല്‍കാതിരുന്നിട്ടും കവിതകള്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. അനുവാദം നിഷേധിച്ചിട്ടും ഡ്രൈവിങ് ലൈസന്‍സ് എടുക്കുകയും സന്യാസവ്രതം ലംഘിച്ച് സ്വന്തമായി വാഹനം വാങ്ങുകയും ചെയ്തു. പ്രസ്തുത വാഹനം വാങ്ങാനായി അധികാരികളുടെ അനുവാദമില്ലാതെ ലോണ്‍ എടുത്തു. 28/11/2018 ഫോണ്‍ വഴിയും 12/12/2018ല്‍ കത്തുവഴിയും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേരിട്ട് കാണണമെന്ന് സുപ്പീരിയര്‍ ജനറല്‍ അറിയിച്ചിരുന്നെങ്കിലും അതിന് സിസ്റ്റര്‍ തയ്യാറായില്ല.

ബി) ദാരിദ്ര വ്രതത്തിനെതിരെ:

മേലധികാരികള്‍ക്കുപോലും സ്വന്തമായി ചെലവഴിക്കാന്‍ കഴിയുന്ന തുകയില്‍ കൂടുതല്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഉപയോഗിച്ചു. സുപ്പീരിയറിനുപോലും നാലുലക്ഷം ഉപയോഗിക്കാന്‍ കൗണ്‍സിലിന്റെ അനുവാദം വേണമെന്നിരിക്കെ സ്വന്തം ഇഷ്ടമനുസരിച്ച് അത്രയും തുക വാഹനം വാങ്ങാനായി ഉപയോഗിച്ചതും, 2017 ഡിസംബര്‍ മുതല്‍ സ്വന്തം ശമ്പളം സന്യാസ സഭയെ ഏല്‍പ്പിക്കാതിരുന്നതും അവര്‍ അംഗമായിരുന്ന സന്യാസിനി സഭയുടെ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്.

സി) സ്‌കാന്‍ഡല്‍ അഥവാ ഉതപ്പുണ്ടാക്കുന്ന പ്രവൃത്തി

എസ്ഒഎസ് നടത്തിയ സമരത്തില്‍ അനുവാദമില്ലാതെ പങ്കെടുത്തു. അക്രൈസ്തവ മാധ്യമങ്ങളില്‍ അനുവാദമില്ലാതെ ലേഖനങ്ങള്‍ എഴുതി. ഫേസ്ബുക്ക്, മാധ്യമ ചര്‍ച്ചകള്‍ എന്നിവവഴി സഭാനേതൃത്വത്തെയും അതിലുപരി കൂദാശകളെയും അവഹേളിച്ചു. അംഗമായിരിക്കുന്ന സ്വന്തം കോണ്‍ഗ്രിഗേഷനെത്തന്നെ അപമാനിച്ചു.

പലതവണ തിരുത്തലുകള്‍ നല്‍കിയെങ്കിലും അവയൊന്നും ചെവിക്കൊള്ളാതെ സന്യാസ സഭയിലായിരിക്കുമ്പോള്‍തന്നെ സ്വന്തം വിശ്വാസവും ഐഡിയോളജിയും പിന്തുടരണം എന്ന വാശി സിസ്റ്ററിനുണ്ടെന്നും എന്നാല്‍ ഈ കോണ്‍ഗ്രിഗേഷനില്‍ ആയിരിക്കുമ്പോള്‍ കോണ്‍ഗ്രിഗേഷന്റെ ചൈതന്യത്തിനും നിയമങ്ങള്‍ക്കുമനുസരിച്ചാണ് ജീവിക്കേണ്ടതെന്നും കത്തില്‍ പറയുന്നു.

മേല്‍പ്പറഞ്ഞ കാരണങ്ങളെപ്രതി ആ സിസ്റ്ററിന്റെ ഇപ്പോത്തെ ജീവിതശൈലി സന്യാസ സഭയുടെ ചൈതന്യവുമായി ചേര്‍ന്നുപോകുന്നതല്ല എന്നതിനാല്‍ ജനുവരി ഒമ്പതിന് താങ്കള്‍ ആലുവയിലെത്തി സുപ്പീരിയര്‍ ജനറലിനെ കാണേണ്ടതാണ് എന്നും അല്ലാത്തപക്ഷം ഇത് സുപ്പീരിയര്‍ ജനറലിനെതിരെയുള്ള അനുസരണക്കേടായിക്കാണുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും സൂചിപ്പിച്ചുകൊണ്ടാണ് പ്രസ്തുത കത്ത് അവസാനിക്കുന്നത്.

പൗരോഹിത്യവും സന്യാസവും

മാധ്യമശ്രദ്ധയില്‍ ഇത് വന്നാലുടന്‍ സന്യാസത്തെ പൗരോഹിത്യത്തോട് തുലനം ചെയ്താണ് സാംസ്‌കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളെന്ന് നടിക്കുന്നവരും പ്രസ്തമാവനകള്‍ ഇറക്കുന്നത്. സുവിശേഷത്തിന്റെ പുണ്യങ്ങള്‍ ജീവിത നിയമമായി സ്വീകരിച്ചുകൊണ്ട് ക്രൈസ്തവ സന്യാസം സ്വീകരിക്കുന്നവരില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഇവര്‍ ദാരിദ്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങള്‍ സ്വീകരിക്കുന്നു. എന്നാല്‍ പൗരോഹിത്യം ഇതില്‍നിന്നും വ്യത്യസ്തമാണ്.

ഈ വ്രതങ്ങളല്ല പൗരോഹിത്യത്തിന്റെ അടിസ്ഥാനം. ഈ വ്രതങ്ങള്‍ സ്വീകരിച്ച് സന്യാസികളായിത്തീരുന്ന പുരുഷന്മാര്‍ പൗരോഹിത്യവും ചിലപ്പോള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍, പൗരോഹിത്യത്തിന്റെ അടിസ്ഥാനം മെത്രാന്റെ കൈ വെപ്പാണ്. ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നിവ സന്യാസികളെപ്പോലെ അവര്‍ വ്രതങ്ങളായി സ്വീകരിക്കുന്നില്ല. ഈ വ്രതങ്ങളും പൗരോഹിത്യവും തമ്മില്‍ സത്താപരമായ ബന്ധവുമില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018