Keralam

പ്രളയ സെസ് ഈടാക്കാന്‍ ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി; ഒരു ശതമാനം സെസ് രണ്ട് വര്‍ഷത്തേക്ക് കേരളത്തിനകത്ത് പിരിക്കാം 

പ്രളയ സെസ് പിരിക്കാന്‍ സംസ്ഥാനത്തിന് ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി. രണ്ട് വര്‍ഷത്തേക്ക് ഒരു ശതമാനം സെസ് പിരിക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കിയത്. കേരളത്തിനകത്ത് മാത്രം സെസ് പിരിക്കാനാണ് നിര്‍ദേശം.

ജിഎസ്ടി രജിസ്‌ട്രേഷന്‍ പരിധി 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമാക്കി ജിഎസ്ടി കൗണ്‍സില്‍ ഉയര്‍ത്തി. ചെറുകിട വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും നേട്ടമാണ് പുതിയ തീരുമാനം.

കേരളത്തിന് പ്രത്യേക പരിഗണന ആവശ്യമാണെന്ന് നേരത്തെതന്നെ സംസ്ഥാനം ജിഎസ്ടി കൗണ്‍സിലിനോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഡിസംബറില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം കേരളത്തിന് വേണ്ടി പ്രത്യേക പ്രളയ സെസ് ഏര്‍പ്പെടുത്തില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. കേരളത്തിനായി ദുരന്ത നിവാരണ സെസ് ഏര്‍പ്പെടുത്തുന്നതിന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണ ലഭിച്ചില്ല എന്നതായിരുന്നു കാരണം. പകരം കേരളത്തില്‍ മാത്രമായി പ്രത്യേക നികുതി ഏര്‍പ്പെടുത്താമെന്ന നിലപാടെടുക്കുകയായിരുന്നു.

യോഗത്തിന് ശേഷം ആഴ്ചകള്‍ പിന്നിട്ട ശേഷമാണ് കേരളത്തിനകത്ത് മാത്രം സെസ് ഈടാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018