Keralam

ഭീഷണി പ്രസംഗം: കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി, അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണം, പ്രസംഗത്തിന്റെ ലക്ഷ്യം അക്രമമാണെന്ന് ഹൈക്കോടതി 

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ഭീഷണി പ്രസംഗം നടത്തിയ കേസില്‍ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. പ്രസംഗത്തെ രാഷ്ട്രീയമായി കാണാനാകില്ലെന്നും അക്രമം ഉണ്ടാക്കാനാണ് ഇത്തരം പ്രസംഗങ്ങള്‍ ഉപകരിക്കുന്നതെന്നും കോടതി വിലയിരുത്തി.

സുപ്രീംകോടതി വിധിക്കെതിരെ ആളുകളെ സംഘടിപ്പിക്കലാണ് ഇത്തരം പ്രസംഗങ്ങളിലൂടെ ലക്ഷ്യമിടുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കൊല്ലം തുളസി ഹാജരാകണമെന്നും നിര്‍ദേശിച്ചു.

ശബരിമല വിശ്വാസ സംരക്ഷണ ജാഥയുടെ ഭാഗമായി എന്‍ഡിഎ പന്തളത്ത് നിന്നും തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് 2018 ഒക്‌റ്റോബറില്‍ നടത്തിയ ലോങ്മാര്‍ച്ചിന് കൊല്ലത്ത് നല്‍കിയ സ്വീകരണത്തിലായിരുന്നു കൊല്ലം തുളസിയുടെ ഭീഷണി പ്രസംഗം. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള ആയിരുന്നു ജാഥാ ക്യാപ്റ്റന്‍.

ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും സ്ത്രീപ്രവേശനം അനുവദിച്ച ജഡ്ജിമാര്‍ ശുംഭന്മാരെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു.

സ്വാമി ശരണം, സ്വാമി ശരണമെന്റെ അയ്യനെ, ഇതങ്ങനെ പതുക്കെ ചൊല്ലിയാല്‍ പോരാ. ഇതങ്ങ് കേള്‍ക്കണം. ഡല്‍ഹിയില്‍, സുപ്രീംകോടതിയില്‍, സുപ്രീംകോടതിയിലെ നാല് ശുംഭന്‍മാര്‍ കേള്‍ക്കണം. ഇവിടുത്തെ അമ്മമാരൊക്കെ ശബരിമലയില്‍ പോകുന്നത് എന്തിനാണെന്ന് അറിയുമോ, ചില ലവളുമാര്‍ വരും, ഒരുക്കിയിട്ടുണ്ട്. അങ്ങനെ, ആരെയെങ്കിലും കണ്ടാല്‍ അവരെ രണ്ടായിട്ട് വലിച്ച് കീറണം, കീറി ഒന്നിനെ ഡല്‍ഹിയിലേക്കും ഒന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണം.
കൊല്ലം തുളസിയുടെ പ്രസംഗത്തില്‍ നിന്ന്

സുപ്രീംകോടതി ജഡ്ജിമാര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ഭീഷണി പ്രസംഗം നടത്തിയ നടന്‍ കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018