Keralam

‘ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ പൊലീസ് ഉദ്യോഗസ്ഥനായ എസ് വിജയന്‍’, മറിയം റഷീദയ്ക്കും തനിക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഫൗസിയ ഹസന്‍

ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നില്‍ പൊലീസ് ഉദ്യോഗസ്ഥനായ എസ് വിജയനാണെന്നും ഇതിന് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും കേസിലെ പ്രതിയായിരുന്നു ഫൗസിയ ഹസന്‍. ചാരക്കേസില്‍ താനും മറ്റൊരു മാലി സ്വദേശിനിയായ മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നു.

നമ്പി നാരായണന് ലഭിച്ച പോലെ തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുമെന്നും അവര്‍ പറഞ്ഞു.

ചാരക്കേസിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയലക്ഷ്യമുണ്ട്. നമ്പി നാരായണനെ പരിചയം പോലുമില്ലായിരുന്നു. സിബിഐ കസ്റ്റഡിയില്‍ വച്ചാണ് അദ്ദേഹത്തെ ആദ്യം കാണുന്നത്. നമ്പി നാരായണന്‍ എന്ന പേര് പറയാന്‍ പോലും തനിയ്ക്ക് ബുദ്ധിമുട്ടായിരുന്നു. കരുണാകരനെയും നരസിംഹറാവുവിന്റെ മകനെയുമൊക്കെ കേസിലേക്ക് കൊണ്ടുവന്നതില്‍ രാഷ്ട്രീയ അട്ടിമറിയ്ക്കുള്ള ലക്ഷ്യമുണ്ട്.

മറിയം റഷീദയും താനും ഗൂഢാലോചനക്കാരുടെ കയ്യിലെ ആയുധങ്ങളായി മാറുകയായിരുന്നു. നമ്പി നാരായണന് നീതി കിട്ടിയത് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ചാരക്കേസില്‍ തങ്ങള്‍ ആയുധമാവുകയായിരുന്നെന്നും ഫൗസിയ പറഞ്ഞു.

പതിനാല് വയസുളള തന്റെ മകളെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണ സംഘം നമ്പി നാരായണന്റെയും ശശികുമാറിന്റെയും പേരുകള്‍ നിര്‍ബന്ധിപ്പിച്ച് പറയിപ്പിച്ചതെന്ന് ഫൗസിയ ഹസന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ചാരക്കേസില്‍ അനുഭവിച്ച പീഡനങ്ങളും ചതിയും വ്യക്തമാക്കുന്ന ഫൗസിയ ഹസന്റെ ഓര്‍മ്മക്കുറിപ്പുകളുടെ മലയാള പരിഭാഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. അന്വേഷണ സംഘം ആഗ്രഹിച്ച ഉത്തരങ്ങള്‍ നല്‍കാത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചെന്നും നാട്ടുകാരിയും കൂട്ടുകാരിയുമായ മറിയം റഷീദ കേസില്‍ നിന്നു രക്ഷപ്പെടാനായി തന്നെ ചതിച്ചെന്നും ഫൗസിയ പുസ്തകത്തില്‍ പറയുന്നു.

മറിയം റഷീദ പൊലീസിനു നല്‍കിയ മൊഴികളില്‍ പലതും കളവായിരുന്നെന്നും സ്വയം രക്ഷപ്പെടാന്‍ പൊലീസിന്റെ തിരക്കഥ അനുസരിച്ചുള്ള മൊഴി നല്‍കി തന്നെ ബലിയാടാക്കുകയായിരുന്നെന്നും ഇവര്‍ ആരോപിക്കുന്നു. മാധ്യമപ്രവര്‍ത്തകരായ ആര്‍.കെ ബിജുരാജും പി. ജസീലയും ചേര്‍ന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ പേര് 'വിധിക്കുശേഷം ഒരു ചാരവനിതയുടെ വെളിപ്പെടുത്തലുകള്‍' എന്നാണ്.

ചാരക്കേസിന്റെ തുടക്കം മുതല്‍ മോചിതയായി മാലിയിലിറങ്ങുന്നതു വരെയുള്ള അനുഭവങ്ങളാണ് പുസ്തകത്തില്‍ വിവരിച്ചിരുന്നത്. ഡിസി ബുക്സാണ് പ്രസാധകര്‍.

മാലി ആമിനിയ്യ സ്‌കൂള്‍, കൊളംബോ പോളിടെക്‌നിക്ക് (ശ്രീലങ്ക)എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഫൗസിയ 1957ല്‍ മാലിദ്വീപ് വിദേശകാര്യ മന്ത്രാലയത്തില്‍ ക്ലാര്‍ക്കായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മാലിദ്വീപിലെ നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ സെന്‍സറിങ് ഓഫീസറായിരുന്നു. നൂറോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതയായി 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ കേരളത്തില്‍ ജയില്‍വാസമനുഭവിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018