Keralam

ബിജെപിയില്‍ നിന്ന് വീണ്ടും രാജി, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു, ഇനി സിപിഐഎമ്മുമായി സഹകരിയ്ക്കും

ബിജെപിയില്‍ നിന്നും വീണ്ടും കൊഴിഞ്ഞുപോക്ക്. ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വര്‍ക്കല ശരണ്യ സുരേഷാണ് പാര്‍ട്ടി അംഗത്വവും ഭാരവാഹി ചുമതലയും ഒഴിയുകയാണെന്ന് വ്യക്തമാക്കിയത്. ശബരിമല വിഷയം, മുന്നോക്ക വിഭാഗക്കാര്‍ക്കായി നടപ്പാക്കിയ സംവരണം, ബിജെപിക്കുളളിലെ സവര്‍ണ ബ്രാഹ്മണ ആധിപത്യം എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ എടുത്തുപറഞ്ഞാണ് ബിജെപിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് ശരണ്യ സുരേഷ് അറിയിച്ചത്.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. നവകേരളം സൃഷ്ടിക്കുവാന്‍ ഇച്ഛാശക്തിയോട് കൂടി മുന്നോട്ടുപോകുന്ന സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഇവര്‍ അറിയിച്ചു.

ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപിയിലും ഒബിസി മോര്‍ച്ചയിലും സവര്‍ണ ബ്രാഹ്മണത്വമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നതാണ് അവസ്ഥ. പിന്നോക്ക വിഭാഗത്തിലുളളവര്‍ക്ക് ഈ സംഘടനകളില്‍ വലിയ രീതിയിലുളള ജാതീയ അധിക്ഷേപങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.

ഒബിസി മോര്‍ച്ചയിലുളളവര്‍ക്ക് ഒരു പരിഗണനയും നല്‍കാന്‍ ബിജെപി തയ്യാറാകുന്നില്ല. മുന്നോക്ക വിഭാഗത്തിലുളളവര്‍ക്ക് നല്‍കുന്ന പരിഗണന എന്തുകൊണ്ട് പിന്നോക്ക വിഭാഗത്തിലുളളവര്‍ക്ക് ലഭിക്കുന്നില്ല എന്ന ചോദ്യത്തിന് കണ്ണുരുട്ടലും ഭീഷണിയും മാത്രമാണ് മറുപടി.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ നടത്തുന്ന കാര്യത്തില്‍പ്പോലും ആര്‍എസ്എസും ബിജെപിയും ജാതി നോക്കിയാണ് തീരുമാനമെടുക്കുന്നത്. ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ നടത്തിയപ്പോള്‍, പിന്നോക്ക വിഭാഗത്തിലുളള കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് കുറെയേറെ ദിവസം ജയിലില്‍ കിടക്കേണ്ട സാഹചര്യം വന്നിട്ടുപോലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചില്ല. ഇത് ജാതിപരമായ വിവേചനത്തിന്റെ ഒരു ഉദാഹരണം മാത്രമാണെന്നും ശരണ്യ സുരേഷ് പറയുന്നു.

നേരത്തെ സിപിഐഎമ്മിലായിരുന്ന ശരണ്യ സുരേഷ് 2015ലാണ് ബിജെപിയില്‍ എത്തുന്നത്. സിപിഐഎമ്മിന്റെ മുന്‍ ഏരിയ നേതാക്കന്‍മാരും അമ്പതോളം സിപിഐഎം പ്രവര്‍ത്തകരും വര്‍ക്കലയിലെ മുന്‍സിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന ശരണ്യ സുരേഷിന്റെ നേതൃത്വത്തിലാണ് 2015ല്‍ ബിജെപിയിലേക്ക് എത്തുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018