Keralam

ഇനി യുഡിഎഫിലേക്ക്, കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി.സി ജോര്‍ജ്, ചര്‍ച്ചകള്‍ക്കായി കമ്മിറ്റിയെ നിയോഗിച്ചെന്ന് കേരളാ ജനപക്ഷം 

ഇനി കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യുഡിഎഫില്‍ ചേരുമെന്നും കേരള ജനപക്ഷം പാര്‍ട്ടി നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പി.സി ജോര്‍ജ്. ബിജെപിയുമായും സിപിഐഎം നേതൃത്വം നല്‍കുന്ന മുന്നണിയുമായും സഹകരിക്കില്ല. ചര്‍ച്ചകള്‍ക്കായി കമ്മിറ്റിയെ നിയോഗിച്ചതായും ജോര്‍ജ് പറഞ്ഞു.

അടുത്തിടെയാണ് പ്രാദേശിക തലത്തില്‍ സിപിഐഎമ്മുമായി ഉണ്ടായിരുന്ന ബന്ധം ഉപേക്ഷിച്ച് ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുളള തീരുമാനം പിസി ജോര്‍ജ് പ്രഖ്യാപിച്ചത്. നിലവില്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് ജനപക്ഷം പാര്‍ട്ടി.ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് രംഗത്തുവന്ന ജോര്‍ജ് നാമജപപ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ശബരിമല വിഷയത്തില്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന പിസി ജോര്‍ജ് നിയമസഭയില്‍ ഒ രാജഗോപാലിനോട് സഹകരിക്കുമെന്നും പ്രഖ്യാപിച്ചു. നിയമസഭയില്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം ഒറ്റ ബ്ലോക്കായാണ് പി.സി ജോര്‍ജ് പ്രഖ്യാപനത്തിന് ശേഷം ഇരുന്നത്. എന്നാല്‍ പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ മുഖ്യമന്ത്രി പിണറായിയെ അഭിനന്ദിച്ചും രംഗത്തെത്തി.

ദുരിതാശ്വാസത്തില്‍ വിവേചനം കാട്ടി എന്നാണ് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ ആരോപിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയെ പുകഴ്ത്തുകയാണ് പിസി ചെയ്തത്. സ്വന്തം ആരോഗ്യം പോലും മറന്നാണ് പ്രളയകാലത്ത് മുഖ്യമന്ത്രി പ്രവര്‍ത്തിച്ചതെന്ന് പിസി ജോര്‍ജ് പറഞ്ഞു. ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി പിണറായി ചെയ്തു. പ്രളയകാലത്ത് മുഖ്യമന്ത്രി ചെയ്ത കാര്യങ്ങള്‍ മറക്കാന്‍ സാധിക്കില്ല.

പിണറായി വിജയന്‍ പ്രളയകാലത്ത് കേരളത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ മറന്ന് കൊണ്ട് രാഷ്ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ല എന്നാണ് പിസി പറഞ്ഞത്.ബിജെപിയുമായുള്ള സഹകരണം മഹാപാപമല്ലെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് സ്വീകരിച്ചതെന്നാണ് ജോര്‍ജിന്റെ പക്ഷം. കോണ്‍ഗ്രസിന് വലിയ സത്യസന്ധത ഉണ്ടായിരുന്നില്ലെന്നും പിണറായിയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകാര്‍ വിശ്വാസികളെ അടിച്ചമര്‍ത്തുന്നുവെന്നും ജോര്‍ജ് ആരോപിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018