Keralam

ഹര്‍ത്താല്‍: മിഠായി തെരുവിലെ അക്രമികളുടെ ‘ആല്‍ബം’ പുറത്തു വിട്ടു; നടപടി കടുപ്പിച്ച് പൊലീസ്

ശബരിമലയില്‍ യുവതികള്‍ കയറിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപി പിന്തുണയോടെ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ കോഴിക്കോട് മിഠായി തെരുവില്‍ അക്രമം നടത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു.

മിഠായി തെരുവില്‍ നടന്ന ആക്രമണം അടിച്ചമര്‍ത്തുന്നതില്‍ പൊലീസ് പരാജയപ്പെട്ടു എന്ന രീതിയില്‍ വ്യാപകമായ വിമര്‍ശനം നടന്നു കൊണ്ടിരിക്കെയാണ് കോഴിക്കോട് സിറ്റി പൊലീസിന്റെ. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ പൊലീസില്‍ അറിയിക്കണമെന്ന കുറിപ്പും ഈ ചിത്രങ്ങളോടൊപ്പമുണ്ട്.

കേസില്‍ 32 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇനി അറസ്റ്റിലാകാനുള്ള 11 പേരുടെ ചിത്രങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. കടകളിലെ സിസിടിവികളില്‍ നിന്നും മറ്റു ദൃശ്യങ്ങളില്‍ നിന്നും പോലീസ് പ്രതികളുടെ ചിത്രങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. യുവമോര്‍ച്ച സംസ്ഥാന നേതാക്കളടക്കം ഇനിയും അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസ് പിന്തുണയോടെ കടകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്ന മിഠായി തെരുവിലെ വ്യാപാരികള്‍ക്കു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. തുറന്ന കടള്‍ക്കും നാശനഷ്ടമുണ്ടാക്കിയിരുന്നു. കൂടാതെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ഭീഷണി ഉയര്‍ത്തുകയും ചെയ്തു.

സംരക്ഷണത്തിനായെത്തിയ പൊലീസ് ലാത്തിചാര്‍ജ് നടത്തിയപ്പോള്‍ അക്രമി സംഘം ഓടിയൊളിച്ച സംഘടനാ ഓഫീസില്‍ നിന്ന് ആയുധ ശേഖരം കണ്ടെത്തിയിരുന്നു.

നൂറോളം പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. മതസ്പര്‍ദ്ധ വളര്‍ത്തുക, കലാപ ആഹ്വാനം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് മറ്റു വകുപ്പുകള്‍ക്കൊപ്പം ഇവര്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018