Keralam

പണിമുടക്ക് ദിവസത്തില്‍ എസ്ബിഐ ആക്രമണം, എന്‍ജിഒ യൂണിയന്റെ രണ്ട് നേതാക്കള്‍ അറസ്റ്റില്‍; കീഴടങ്ങിയത് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഏരിയ സെക്രട്ടറിയും

ദേശീയ പണിമുടക്കിന്റെ രണ്ടാംദിവസം തിരുവനന്തപുരത്ത് എസ്ബിഐ മെയിന്‍ ട്രഷറി ബ്രാഞ്ചിന് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എന്‍ജിഒ യൂണിയന്‍ നേതാക്കളായ അശോകന്‍, ഹരിലാല്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ ഹരിലാല്‍ യൂണിയന്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. അശോകനാകട്ടെ തൈക്കാട് ഏരിയ സെക്രട്ടറിയാണ്. ഇരുവരും കീഴടങ്ങുകയായിരുന്നു. കേസില്‍ ഇനിയും 13 പേര്‍ പിടിയിലാകാനുണ്ട്.

ഇന്നലെ രാവിലെ പത്തേകാലോടെയാണ് സിപിഐഎം സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം എസ്. സുരേഷ് കുമാര്‍ എന്നിവര്‍ക്കൊപ്പമെത്തിയ സംഘം അക്രമം നടത്തിയത്. ആദ്യം ഒന്നാം നിലയിലെ സിറ്റി ശാഖ ഭീഷണിപ്പെടുത്തി അടപ്പിച്ചു. മെയിന്‍ ട്രഷറി ശാഖയിലേക്കു കയറി ജീവനക്കാരെ അസഭ്യം പറഞ്ഞ ശേഷമാണു മാനേജരുടെ കാബിനില്‍ കയറിയത്.

മാനേജറുടെ ക്യാബിനിലെ ഉപകരണങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. മേശയും കമ്പ്യൂട്ടറും ഫോണും ചില്ലുകളും തകര്‍ന്നിട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തിയാണു മാനേജരെ രക്ഷിച്ചത്.

ജില്ലയിലെ 61 ശാഖകള്‍, എടിഎമ്മുകള്‍, ട്രഷറി എന്നിവിടങ്ങളില്‍ കറന്‍സി എത്തിക്കുന്ന ശാഖയാണെന്നും പൊതു ഇടപാടുകളില്ലെന്നും മാനേജര്‍ സന്തോഷ് കരുണാകരന്‍ വിശദീകരിച്ചു. 1200 കോടി രൂപയുടെ കറന്‍സിയാണ് സംഭരിക്കുന്നതെന്ന് പറഞ്ഞുനിര്‍ത്തിയതും അസഭ്യം പറച്ചില്‍ തുടങ്ങി.

ബാങ്ക് അടയ്ക്കാമെന്ന് മാനേജര്‍ ഉറപ്പുനല്‍കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്ന് മാനേജര്‍ പറഞ്ഞു.എസ്ബിഐയിലെ ഭൂരിപക്ഷം പേരും സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ബാങ്ക് ഇന്നലെയും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ഇവിടെയുള്ള ഒരു ബാങ്ക് ജീവനക്കാരുടെ സംഘടന അറിഞ്ഞാണ് അക്രമമെന്നാണ് മറ്റ് ജീവനക്കാര്‍ പറയുന്നത്.

ആക്രമണത്തില്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മാനേജര്‍ പരാതി നല്‍കിയിരുന്നു. സെക്രട്ടറിയേറ്റിന് സമീപമാണ് എസ്ബിഐ ട്രഷറി ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018