Keralam

‘ബ്രഹ്മചര്യം വേണ്ടാത്ത, എന്തും കാണിക്കാവുന്ന പുരോഹിതര്‍ക്ക് കന്യാസ്ത്രീകളെ ഇട്ട് കൊടുക്കാനാണോ മൂന്നാം നൂറ്റാണ്ടിലാരംഭിച്ച സന്യാസം?’, ദീപിക ലേഖനത്തിന് മറുപടിയുമായി സിസ്റ്റര്‍ ലൂസി കളപ്പുര  

സഭയ്ക്കുള്ളില്‍ നടക്കുന്ന വലിയ തെറ്റുകള്‍ മറച്ചു വെച്ചുകൊണ്ട് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും വിമര്‍ശിക്കുകയും ചെയ്താല്‍ തളരില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. പൊതുസമൂഹത്തിന് മുന്നില്‍ കന്യാസ്ത്രീ സമൂഹത്തെ അപഹാസ്യ വിഷയമാക്കിയെന്ന് ദീപിക പത്രത്തില്‍ വന്ന ലേഖനത്തിന് മറുപടിയായിട്ടായിരുന്നു സിസ്റ്ററുടെ മറുപടി.

താന്‍ അച്ഛടക്കലംഘനം നടത്തിയിട്ടില്ല. മൂന്ന് വ്രതങ്ങളും പാലിക്കുന്നുണ്ട്. പുരോഹിതര്‍ക്ക് ബ്രഹ്മചര്യം വേണ്ടെന്ന് ലേഖനത്തില്‍ എഴുതിയിരിക്കുന്നതിലൂടെ ബിഷപ്പ് ഫ്രാങ്കോ, അല്ലെങ്കില്‍ റോബിന്‍ തുടങ്ങിയ തെറ്റുകള്‍ ചെയ്ത മൗനം പാലിക്കുന്നവര്‍ക്ക് ഇനിയും അങ്ങനെ തന്നെ തുടരാമെന്നാണ് അര്‍ഥമാക്കുന്നതെന്നും സിസ്റ്റര്‍ പറഞ്ഞു.

പുരോഹിതന്മാര്‍ക്ക് ബ്രഹ്മചര്യം വേണ്ടെന്നാണ് ലേഖനത്തില്‍ എഴുതിയിരിക്കുന്നത്. അത് ശരിയാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വളരെ കുറച്ച് പുരോഹിതന്മാര്‍ മാത്രമേ അത് ബ്രഹ്മചര്യം പാലിക്കാറുള്ളു. അങ്ങനെ എന്തും കാണിച്ചു കൂട്ടുന്നവരുടെ മുന്നിലേക്ക് കന്യാസ്ത്രീകളെ ഇട്ടുകൊടുക്കാനാണോ മൂന്നാം നൂറ്റാണ്ടിലാരംഭിച്ച സന്യാസം ?
സിസ്റ്റര്‍ ലൂസി കളപ്പുര

ലേഖനമെഴുതിയ പുരോഹിതന്‍ കുറച്ചുനാളുകളായി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഒരു പുസ്തകം പ്രസിദ്ധീകരിച്ചതിന്റെയും യാത്രാ സൗകര്യത്തിനായി വാഹനം വാങ്ങിയതിന്റെയും പേരിലാണ് തനിക്കെതിരെ നടപടി. ശരിയായിട്ടുള്ള തെറ്റുകള്‍ ചെയ്ത് ജീവിക്കുന്ന വൈദികരുണ്ട്. വലിയ തെറ്റുകള്‍ മറച്ചു വെച്ച് താന്‍ സഭയ്ക്ക്‌ എതിരെയാണെന്ന് പറഞ്ഞാല്‍ തളരില്ലെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

കന്യാസ്ത്രീമാരുടെ സമരത്തില്‍ പങ്കെടുക്കാത്തവരുടെ ഭാഗത്താണ് തെറ്റ്. എന്തുകൊണ്ട് കന്യാസ്ത്രീകളുടെ വേദനയില്‍ പങ്കു ചേര്‍ന്നില്ല, ബ്രഹ്മചര്യം വേണ്ട എന്നുളളവര്‍ ഇഷ്ടപ്പെട്ടവരെ വിവാഹം കഴിച്ച് ജീവിക്കട്ടെ. സഭയില്‍ കന്യാസ്ത്രീകള്‍ പീഡിപ്പിക്കുന്നുണ്ടെങ്കില്‍ തെറ്റ് അംഗീകരിക്കുകയും നടപടി എടുക്കുകയുമാണ് വേണ്ടത്. നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തെളിവുകൊടുക്കാന്‍ മാത്രം അപരാധം താന്‍ ചെയ്തിട്ടില്ലെന്നും സിസ്റ്റര്‍ വ്യക്തമാക്കി.

ഇന്നത്തെ ദീപിക പത്രത്തിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ ലേഖനം പ്രസിദ്ധീകരിച്ചത്. ‘കത്തോലിക്കാ സന്യാസം വീണ്ടും അപഹസിക്കപ്പെടുമ്പോള്‍’ എന്ന പേരില്‍ നോബിള്‍ പാറയ്ക്കലാണ് ലേഖനം എഴുതിയത്.

വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കന്യാസ്ത്രീ സഭയെ അപഹസിച്ചുവെന്നാണ് ലേഖനത്തില്‍ പറയുന്നത്. ഇത് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ക്രൈസ്തവ സഭയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കാരണമായി. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുക്കുകയും സ്വന്തമായി പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്വന്തമായി ഡ്രൈവിങ്ങ് ലൈസന്‍സ് എടുത്തു. ഇതെല്ലാം അച്ഛടക്കലംഘനമാണെന്ന് ലേഖനത്തില്‍ പറയുന്നു.

കൂടാതെ വിശദീകരണം ചോദിച്ചു കൊണ്ടുള്ള കത്ത് മാധ്യമങ്ങള്‍ക്കു നല്‍കിയതും മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് പങ്കെടുത്തുവെന്നും ഇത് മൂലം സഭയ്ക്ക് ദുഷ്പേര് ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവെന്നും ലേഖനത്തില്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018