Keralam

ലാവ്‌ലിന്‍ കേസില്‍ സിബിഐ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ആറാഴ്ചത്തേക്ക് മാറ്റി; ഹര്‍ജി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ 

പിണറായി വിജയന്‍
പിണറായി വിജയന്‍

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത് മാറ്റിവെച്ചു. കേസിലെ മൂന്നാം പ്രതിയായ കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്റെ ആവശ്യം അംഗീകരിച്ചാണ് സിബിഐ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീ കോടതി മാറ്റിയത്. ആറ് ആഴ്ചത്തേക്കാണ് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.

സിബിഐ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സാവകാശം ആവശ്യപ്പെട്ട് ശിവദാസന്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് കോടതി നടപടി.

സിബിഐ അന്വേഷിച്ച കേസില്‍ നേരത്തെ പിണറായി വിജയന്‍ പ്രതിയായിരുന്നു. എന്നാല്‍ പിന്നീട് തിരുവനന്തപുരം സിബിഐ കോടതി അദ്ദേഹത്തെ പ്രതിപട്ടികയില്‍നിന്ന് നീക്കുകയായിരുന്നു. ഇതിനെതിരെ സിബിഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി ബോര്‍ഡ് മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരങ്ക അയ്യര്‍, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളും കോടതിയുടെ പരിഗണനയിലുണ്ട്.

പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കേസില്‍ നിന്ന് കുറ്റവിമുക്തരാക്കിയ നടപടി തെറ്റാണെന്നാണ് സിബിഐയുടെ വാദം. ലാവ്‌ലിന്‍ കരാറില്‍ പിണറായി വിജയന്‍ അറിയാതെ മാറ്റം വരില്ലെന്ന് സിബിഐ കോടതിയില്‍ അറിയിച്ചിരുന്നു.

2017 ഓഗസ്റ്റ് 24നാണ്, ലാവലിന്‍ കേസില്‍ ഒന്നാം പ്രതി കെ മോഹനചന്ദ്രന്‍, ഏഴാം പ്രതി പിണറായി വിജയന്‍, എട്ടാം പ്രതി കെ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കി കേരള ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദ് വിധി പ്രഖ്യാപിച്ചത്. ലാവലിന്‍ കേസില്‍ അഴിമതി നടന്നിട്ടുണ്ടെന്നും രണ്ടാം പ്രതി കെ.ജി രാജശേഖരന്‍ നായര്‍, മൂന്നാം പ്രതി കെ ശിവദാസന്‍, നാലാം പ്രതി കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണം എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

2007 ല്‍ കേരള ഹൈക്കോടതിയാണ് ലാവ്‌ലിന്‍ അഴിമതി കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്.

1996 ഫെബ്രുവരി 2ന് ജി കാര്‍ത്തികേയന്‍ സംസ്ഥാന വൈദ്യുതി മന്ത്രി ആയിരുന്നപ്പോളാണ് എസ്എന്‍സി ലാവലിനുമായി കെഎസ്ഇബി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പ് വച്ചത്. എന്നാല്‍ 1997 ഫെബ്രുവരി 10ന് പിണറായി വിജയന്‍ മന്ത്രിയായിരുന്ന കാലത്ത് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആയി മാറ്റിയെന്നും ഈ സമയത്ത് കാനഡിയില്‍ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുടെ അതിഥിയായിരുന്നു പിണറായി എന്നുമാണ് സിബിഐ പറയുന്നത്.

പിണറായി വിജയനും ഊര്‍ജ്ജ വകുപ്പ് മുന്‍ സെക്രട്ടറിയായിരുന്ന കെ മോഹന ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരും അറിയാതെ കരാറില്‍ മാറ്റമുണ്ടാവില്ലെന്നും ഈ വസ്തുത പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നുമാണ്‌ സിബിഐ വാദം.

ഈ മൂന്ന് പേരേയും വിചാരണയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി നടപടി പിഴവാണെന്നും സിബിഐ കൊച്ചി യൂണിറ്റിലെ എസ്പി ഷിയാസ് ഫയല്‍ ചെയ്ത സത്യവാങ്മൂലം പറയുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018