Keralam

സീറോ മലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന് സിനഡ്, സമിതിയില്‍ വിശ്വാസികളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തും

സീറോ മലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ തീരുമാനം. സമിതിയില്‍ വിശ്വാസികളെയും ഉള്‍പ്പെടുത്താന്‍ കൊച്ചിയില്‍ ചേര്‍ന്ന സിനഡ് തീരുമാനിച്ചു. സഭയുടെ പേരില്‍ സഭയ്ക്ക് അകത്തുനിന്നും പുറത്ത് നിന്നും ആരോപിക്കപ്പെടുന്ന പരാതികളില്‍ പരിഹാരത്തിനാണ് സമിതി രൂപീകരിക്കുന്നത്.

സുരക്ഷിതത്വത്തോടും സന്തോഷത്തോടും കൂടി സഭയില്‍ ജീവിക്കാനും ശുശ്രൂഷ ചെയ്യാനും ഓരോ വ്യക്തികള്‍ക്കും സാഹചര്യമുണ്ടാകണമെന്നതാണ് സഭയുടെ ആഗ്രഹമെന്നും ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വിശ്വാസികളുടെ പ്രാതിനിധ്യം ഇത്തരം സമിതികളില്‍ ഉറപ്പ് വരുത്തുന്നതിന് പുറമെ, പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കാനുളള ആര്‍ജ്ജവവും നീതി നടപ്പിലാക്കാനുളള സഭയുടെ ഉത്തരവാദിത്വവും പ്രായോഗിക തലത്തില്‍ എത്തിക്കാന്‍ ഈ സമിതികള്‍ സഹായിക്കുമെന്ന് സഭ വിശ്വസിക്കുന്നതായും സിനഡ് പറയുന്നു.

ലൈംഗിക ആരോപണങ്ങള്‍, ഭൂമി ഇടപാട്, സാമ്പത്തിക തട്ടിപ്പ് എന്നിങ്ങനെ നിരവധി പരാതികളാണ് അകത്തും പുറത്തുമായി അടുത്തകാലത്ത് സീറോ മലബാര്‍ സഭയ്‌ക്കെതിരെ ഉയര്‍ന്നത്.

സീറോ മലബാര്‍ സഭയിലെ ലൈംഗികാരോപണങ്ങളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ഭീമഹര്‍ജിയുമായി വിശ്വാസികള്‍ രംഗത്ത് എത്തിയിരുന്നു. സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസില്‍ മുഴുവന്‍ മെത്രാന്മാരും പങ്കെടുക്കുന്ന നാലുദിവസത്തെ വാര്‍ഷിക സിനഡില്‍ നല്‍കാനായിട്ടാണ് വിശ്വാസികള്‍ പരാതി തയ്യാറാക്കിയത്. പരാതികളില്‍ തെറ്റുതിരുത്തല്‍ നടപടികള്‍ കൈക്കൊളളുകയും ക്രിയാത്മക തീരുമാനം വേണമെന്നും വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018