Keralam

ജാതി അധിക്ഷേപങ്ങള്‍ക്ക് ഇന്നും ഇരയാകുന്നുണ്ടെന്ന് ടി പത്മനാഭന്‍; ‘അനുഭവിക്കേണ്ടി വന്ന ആ തീക്കനലാണ് കുമാരനാശാനെ മഹാകവിയാക്കി മാറ്റിയത്’ 

ജാതി അധിക്ഷേപങ്ങള്‍ക്ക് ഇന്നും ഇരയാകുന്നുണ്ടെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. കുമാരനാശാന്‍ അനുഭവിക്കേണ്ടി വന്ന ജാതിയധിക്ഷേപങ്ങളുടെ തീക്കനലാണ് അദ്ദേഹത്തെ മഹാകാവ്യമെഴുതാതെ മഹാകവിയാക്കി മാറ്റിയതെന്നും ടി പത്മനാഭന്‍ പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'കഥയിലെ സ്നേഹവും, സമൂഹത്തിലെ കലഹവും' എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടി പത്മനാഭന്‍.

എല്ലാവരും കവികളെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്, കാലം പുതിയ കവികളെ ഉണ്ടാക്കിയതായിട്ടറിയില്ല.
ടി പത്മനാഭന്‍, കഥാകൃത്ത്

താന്‍ മലയാളം എഴുത്തുകാരനായതിനാല്‍ ലോകസാഹിത്യത്തില്‍ ഇടം നേടാനായില്ല. എങ്കിലും തന്റെ ഭാഷയില്‍ തൃപ്തനാണെന്നും ടി പത്മനാഭന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു കാലമായി കഥകള്‍ക്ക് കിട്ടുന്ന സ്വീകാര്യതയില്‍ ആഹ്ലാദമില്ല. മാഗസിന്‍ മുഖചിത്രമാകുന്നതിലല്ല, പ്രേക്ഷകരുടെ മനസ്സില്‍ എഴുത്ത് പതിയുമ്പോഴാണ് എഴുത്തുകാരന് സ്വീകാര്യതയുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

എണ്‍പത്തിയൊമ്പതിന്റെ യൗവ്വനത്തിലും താന്‍ ഒന്നിനെക്കുറിച്ചും ബോധവാനല്ല, തന്റെ എഴുത്തൊരു ബാലസാഹിത്യത്തിന് വേണ്ടിയായിരുന്നില്ലെന്നും എഴുതുമ്പോള്‍ തന്നെ വലിയവനായി കഴിഞ്ഞിരുന്നു വെന്നും ടി പത്മനാഭന്‍ തമാശയായി പറഞ്ഞു.

എന്റെ അനുഭവങ്ങളും വികാരങ്ങളും എഴുത്തില്‍ പ്രതിഫലിച്ചിരുന്നു. എന്നെ ഏറെ സ്വാധീനിച്ച വ്യക്തി വൈക്കം മുഹമ്മദ് ബഷീറാണ്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് മലയാളത്തില്‍ തന്നെ തുടരാന്‍ കാരണമായത്.

മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ഡോക്ടറേറ്റ് ബഹുമതി നേടിയ ടി. പത്മനാഭനെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുള്‍ ഹക്കീം പൊന്നാട അണിയിച്ച് ആദരിച്ചു. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്ന കഥകളെന്ന് വിശേഷിപ്പിക്കുന്ന ടി. പത്മനാഭന്റെ കഥകള്‍ കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകള്‍ വായനക്കാരനു മുമ്പില്‍ തുറന്നുകാണിക്കുന്നവയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018