Keralam

പൊതുപണിമുടക്ക്: ട്രെയിനുകള്‍ തടഞ്ഞവര്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും; കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല

സംയുക്ത ട്രേഡ് യുണിയനുകളുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പൊതുപണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് ട്രെയിനുകള്‍ തടഞ്ഞ പ്രവര്‍ത്തകരും നേതാക്കളും വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടിവരും. കര്‍ശന നിയമനടപടി തുടരാനുള്ള നിര്‍ദേശം ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഡിവിഷനില്‍ 32 കേസാണ് ട്രെയിനുകള്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് എടുത്തത്. സംയുക്തസമരസമിതി കണ്‍വീനര്‍ വി ശിവന്‍കുട്ടി, സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരടക്കം ആയിരത്തിലധികം പേര്‍ കേസുകളില്‍ പ്രതികളാണ്. ശിക്ഷിക്കപ്പെട്ടാല്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടാകും.

ഉപരോധം കാരണം റെയില്‍വേയ്ക്കുണ്ടായ നഷ്ടം കണക്കാക്കിക്കൊണ്ടിരിക്കുകയാണ്. റെയില്‍ സുരക്ഷാസേന (ആര്‍.പി.എഫ്.) എടുത്ത ക്രമിനല്‍ കേസുകള്‍ക്കുപുറമേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രത്യേക കേസ് ഫയല്‍ ചെയ്യാനാണ് സാധ്യത. ഇതിന് ഉന്നതതല തീരുമാനം ആവശ്യമാണ്.ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഡിവിഷന്‍ നേതൃത്വം റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിക്കും.

ടിക്കറ്റ് ഇനത്തിലുള്ള നഷ്ടത്തിന് പുറമേ തീവണ്ടി തടഞ്ഞതുകാരണം വിവിധ വിഭാഗങ്ങളിലായുണ്ടായ നഷ്ടവും കണക്കിലെടുക്കും. മുമ്പ് നടന്ന ചില സമരങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയില്‍വേ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

നിലവിലെ കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് നല്‍കിയിട്ടുള്ളത്. ആര്‍പിഎഫ് എടുത്ത കേസുകളിലെ അന്വേഷണം പുരോഗമിക്കുകയാണ്. വീഡിയോ, നിശ്ചലദൃശ്യങ്ങളുടെ പരിശോധനയും തുടരുന്നു. നേതാക്കള്‍ പ്രസംഗിച്ച് തീരുന്നതുവരെ പലയിടത്തും തീവണ്ടികള്‍ തടഞ്ഞിട്ടിരുന്നു.

അതിക്രമിച്ച് സ്റ്റേഷനുള്ളില്‍ കയറിയതിന് റെയില്‍വേ ആക്ട് 147 പ്രകാരം ആറുമാസം തടവും 1000 രൂപ പിഴയും, പ്ലാറ്റ്ഫോമില്‍ മുദ്രാവാക്യം വിളിച്ച് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കിയതിന് റെയില്‍വേ ആക്ട് 145 ബി പ്രകാരം ആറുമാസം തടവും 1000 രൂപ പിഴയും ലഭിക്കാം.

റെയില്‍വേ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും തീവണ്ടി തടഞ്ഞതിനും റെയില്‍വേ ആക്ട് 146, റെയില്‍വേ ആക്ട് 174 എ എന്നീ വകുപ്പുകള്‍ പ്രകാരം യഥാക്രമം ആറുമാസം തടവും 500 രൂപ പിഴയും രണ്ടുവര്‍ഷം തടവും 2000 രൂപ പിഴയും ലഭിക്കാം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018