Keralam

കാട്ടാന ഒരാളെ ചവിട്ടിക്കൊന്നപ്പോള്‍ നാളെ ഹര്‍ത്താലുണ്ടോ എന്ന് ചോദിക്കുന്ന സ്ഥിതി, പ്രതിഷേധത്തിന്റെ അവസാനഘട്ടമാണ് ഹര്‍ത്താലെന്ന് മുഖ്യമന്ത്രി

കാട്ടാന ഒരാളെ ചവിട്ടിക്കൊന്നപ്പോള്‍ നാളെ ഹര്‍ത്താലുണ്ടോ എന്ന് ചോദിക്കുന്ന സ്ഥിതിയാണ് ഇപ്പോഴെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അതിന്റെ അവസാനത്തെ ഘട്ടമായ ഹര്‍ത്താല്‍ തുടക്കത്തിലെ പ്രയോഗിക്കുന്ന രീതി അടുത്തകാലത്ത് ഉയര്‍ന്നുവന്നിട്ടുണ്ടെന്നും തിരുവനന്തപുരത്ത് വസന്തോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

അടിക്കടിയുണ്ടായ ഹര്‍ത്താലുകള്‍ സംസ്ഥാനത്തെ ടൂറിസം മേഖലയെ ചെറിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ടൂറിസത്തെ ബാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് ചില ഹര്‍ത്താലുകള്‍ നടത്തിയതെന്ന് സംശയമുണ്ട്. കേരളത്തിലേക്ക് വരരുതെന്ന് സഞ്ചാരികള്‍ക്ക് ചില രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. പ്രതിഷേധത്തിന്റെ അവസാനഘട്ടമാണ് ഹര്‍ത്താല്‍.

ശബരിമല യുവതി പ്രവേശന വിഷയത്തിലാണ് സംസ്ഥാനത്ത് അടിക്കടിയുള്ള ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കപ്പെട്ടത്. ബിജെപിയായിരുന്നു കൂടുതല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ അമേരിക്കയും ബ്രിട്ടനും കേരളം സന്ദര്‍ശിക്കുന്ന സ്വന്തം പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിരുന്നു.

മാധ്യമ വാര്‍ത്തകള്‍ നിരന്തരം വിലയിരുത്തണമെന്നും ആളുകള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്നുമായിരുന്നു ബ്രിട്ടന്റെ മുന്നറിയിപ്പ് നല്‍കി. പ്രതിഷേധ പ്രകടനങ്ങളും ഹര്‍ത്താലുകളും ഉണ്ടാകുന്നതോടെ പൊതുഗതാഗത സംവിധാനങ്ങളും അവശ്യ സര്‍വീസുകളും തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന നിര്‍ദ്ദേശമാണ് കേരളം സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് അമേരിക്ക നല്‍കിയത്.

കേരളത്തിലെ വിനോദസഞ്ചാര മേഖലയെ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വിനോദ സഞ്ചാര മേഖല തകര്‍ന്നാല്‍ നമ്മുടെ സാമ്പത്തിക മേഖലയാണ് തകരുന്നത്. നമ്മുടെ ജിഡിപിയുടെ 10 ശതമാനം കേരളത്തിന് സമ്മാനിക്കുന്നത് വിനോദസഞ്ചാരമേഖലയാണ്.

ഈ തിരിച്ചറിന്റെ അടിസ്ഥാനത്തിലാണ് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും യോഗം വിളിച്ച് ഹര്‍ത്താല്‍ പോലുള്ള പ്രക്ഷോഭങ്ങളില്‍ നിന്നും വിനോദസഞ്ചാര മേഖലയെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018