Keralam

എസ്ബിഐ ആക്രമണം, എന്‍ജിഒ നേതാക്കളുടെ അറസ്റ്റ് വൈകുന്നു; ഇടത് നേതാക്കള്‍ക്കെതിരെ പരാതിയുമായി ജീവനക്കാരുടെ സംഘടനയും 

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ഓഫീസില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ എന്‍ജിഒ യൂണിയന്റെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. കേസില്‍ പ്രതികളായ അഞ്ച് നേതാക്കളെ തിരിച്ചറിഞ്ഞിട്ടും നടപടി എടുക്കുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ അനില്‍കുമാര്‍, അജയകുമാര്‍,ശ്രീവത്സന്‍, ബിജുരാജ്, വിനുകുമാര്‍ എന്നിവരെയാണ് ഓഫീസിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യ്ക്തമാണ്. എന്നാല്‍ ഇതുവരെ അവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

കേസില്‍ ഇന്നലെ കീഴടങ്ങിയ സിപിഐഎം സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം എസ്. സുരേഷ് കുമാര്‍ എന്നിവരുടെ ജാമ്യം ഇന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കും.

സംഭവത്തില്‍ ഇടത് നേതാക്കള്‍ക്കെതിരെ പരാതിയുമായി ജീവനക്കാരുടെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. എന്‍ജിഒ നേതാക്കളടക്കം അസഭ്യം പറഞ്ഞതായി വനിതാ ജീവനക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് യുണിയനാണ് എസ്ബിഐ എജിഎമ്മിന് പരാതി നല്‍കിയത്. സംഭവത്തില്‍

ഒത്തുതീര്‍പ്പിനില്ലെന്നും ഒത്തുതീര്‍പ്പിനായി ആരും സമീപിച്ചിട്ടില്ലെന്നും മാനേജര്‍ സന്തോഷ് കരുണാകരന്‍ വ്യക്തമാക്കി.

അക്രമണത്തില്‍ ബാങ്കില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പ്യൂട്ടര്‍, ലാന്റ്‌ഫോണ്‍, മൊബെല്‍ ഫോണ്‍, ടേബിള്‍ ഗ്ലാസ് എന്നിവ അക്രമികള്‍ നശിപ്പിച്ചിരുന്നു.

പണിമുടക്കിന്റെ രണ്ടാം ദിനം പത്തേകാലോടെയാണ് സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം എസ്. സുരേഷ് കുമാര്‍ എന്നിവര്‍ക്കൊപ്പമെത്തിയ സംഘം അക്രമം നടത്തിയത്. ആദ്യം ഒന്നാം നിലയിലെ സിറ്റി ശാഖ ഭീഷണിപ്പെടുത്തി അടപ്പിച്ചു. മെയിന്‍ ട്രഷറി ശാഖയിലേക്കു കയറി ജീവനക്കാരെ അസഭ്യം പറഞ്ഞ ശേഷമാണു മാനേജരുടെ കാബിനില്‍ കയറിയത്.

മാനേജറുടെ ക്യാബിനിലെ ഉപകരണങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. മേശയും കമ്പ്യൂട്ടറും ഫോണും ചില്ലുകളും തകര്‍ന്നിട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തിയാണു മാനേജരെ രക്ഷിച്ചത്. ബാങ്ക് അടയ്ക്കാമെന്ന് മാനേജര്‍ ഉറപ്പുനല്‍കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്ന് മാനേജര്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018