Keralam

ശബരിമലയില്‍ തന്ത്രിക്ക് അധികാരമില്ലെന്ന വാദത്തോടോ പൂര്‍ണ അധികാരമുണ്ടെന്ന വാദത്തോടോ യോജിപ്പില്ലെന്ന് പത്മകുമാര്‍

ശബരിമല യുവതീപ്രവേശത്തില്‍ യഥാര്‍ത്ഥ വിശ്വാസികളുടെ വികാരങ്ങള്‍ മനസിലാക്കണമെന്നാണ് തന്റെ നിലപാടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. വിശ്വാസത്തിന്റെ പേരുംപറഞ്ഞ് ഇറങ്ങിയവരില്‍ കപട വിശ്വാസികളുമുണ്ട്. ഇതിലെ രാഷ്ട്രീയ മുതലെടുപ്പ് അംഗീകരിക്കാനാവില്ല. ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കാതിരുന്നത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും പത്മകുമാര്‍ പറഞ്ഞു.

തന്ത്രിയുടെ അവകാശങ്ങള്‍ സംബന്ധിച്ച തര്‍ക്കത്തിലുള്ള നിലപാടും പത്മകുമാര്‍ വ്യക്തമാക്കി. തന്ത്രിക്ക് ശബരിമലയില്‍ അധികാരമില്ലെന്ന വാദത്തോടോ തന്ത്രിക്കാണ് പൂര്‍ണ അധികാരം എന്ന വാദത്തോടോ ദേവസ്വം ബോര്‍ഡിന് യോജിപ്പില്ല.

തന്ത്രിക്കും ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും അവരവരുടെതായ അധികാരങ്ങളും അവകാശങ്ങളുമുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു. മനോരമ ന്യൂസിലെ അഭിമുഖത്തിലാണ് പത്മകുമാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വനിതാമതിലില്‍ വഞ്ചിക്കപ്പെട്ടെന്ന വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി വെള്ളാപ്പള്ളിയുടെ വാദത്തില്‍ യാതൊരു കഴമ്പുമില്ല. വനിതാമതിലിന് പോകുന്നതിന് മുമ്പ് നന്നായി ആലോചിക്കണമായിരുന്നെന്നും എന്തെങ്കിലും ആഗ്രഹിച്ചിട്ട് കിട്ടാതെ വരുമ്പോള്‍ വഞ്ചന എന്നുപറഞ്ഞിട്ട് കാര്യമില്ല എന്നും പത്മകുമാര്‍ പറഞ്ഞു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018