Keralam

ആലപ്പാട് ഖനനം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; പരിഹാരമായില്ലെങ്കില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം 

ആലപ്പാട് ഖനനം മൂലം ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോഴിക്കോട് സ്വദേശി നൗഷാദ് നല്‍കിയ പരാതിയിലാണ് നടപടി. അധികൃതര്‍ ഇടപെട്ടില്ലെങ്കില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം.

പൊന്‍മന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത് വില കൊടുത്ത് വാങ്ങി കരിമണല്‍ ഖനനം നടത്തുന്നത് .അറുപത് വര്‍ഷമായി ഈ ഭാഗങ്ങളില്‍ ഖനനം നടക്കുന്നു.

ഓരോ വര്‍ഷവും കൂടുതല്‍ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. ഖനനം മൂലം വലിയ ഗര്‍ത്തങ്ങളാണ് സ്ഥലത്തുണ്ടായിരിക്കകുന്നത്. നാട്ടുകാരുടെ പരാതികള്‍ ശരിയാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഒമ്പത് മാസം പിന്നിട്ടു.

ഖനനം ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. ഖനനത്തിന് ശേഷമുണ്ടാകുന്ന ഗര്‍ത്തങ്ങള്‍ മണലിട്ട് മൂടണമെന്ന വ്യവസ്ഥയിലും നടപടിയുണ്ടായില്ല.

2004 ഡിസംബറിലെ സുനാമി ദുരന്തം കേരള തീരത്ത് ഏറ്റവുമധികം നാശം വിതച്ചത് ആലപ്പാട് ആയിരുന്നു. 140 പേരാണ് ദുരന്തത്തില്‍ മരിച്ചത്.

ഏതാണ് 25000 ജനസംഖ്യയുള്ള ഗ്രാമം വെള്ളനാതുരുത്ത് മുതല്‍ അഴീക്കല്‍ മത്സ്യബന്ധന തുറമുഖം വരെ 17 കിലോമീറ്റര്‍ നീളത്തിലും മൂന്ന് കിലോമീറ്റര്‍ വീതിയിലുമായിരുന്നു. അറബിക്കടലിനും ദേശീയ ജലപാതയ്ക്കുമിടയിലുള്ള ഈ തുരുത്തിന്റെ വീതി ഇപ്പോള്‍ ഇരുന്നൂറില്‍ താഴെ മീറ്റര്‍ മാത്രമാണ്.

അരനൂറ്റാണ്ടിലേറെയായി നടക്കുന്ന ഐആര്‍ഇയുടെ ഖനനം മൂലം നാട് തന്നെ ഇല്ലാതാകുന്ന അവസ്ഥയിലെത്തിയപ്പോഴാണ് 'സേവ് ആലപ്പാട്' സംഘടനയുടെ ആഭിമുഖ്യത്തില്‍ സമരം തുടങ്ങിയത്. ആലപ്പാട് നിവാസികളുടെ സമരം 72 ാം ദിനം പിന്നിട്ടു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018