Keralam

ആലപ്പാട് ഖനനം: പൊതുമേഖലക്കെതിരായ നീക്കം അനുവദിക്കില്ലെന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ; ‘തീരം സംരക്ഷിച്ച് ഖനനം’ എന്നതാണ് സര്‍ക്കാര്‍ നയം

ആലപ്പാട് കരിമണല്‍ ഖനനവുമായി ഉണ്ടായ പ്രശ്‌നങ്ങളില്‍ വ്യവസായ വകുപ്പ് ഇടപെടുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. തീരം സംരക്ഷിച്ച് ഖനനം ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയം. അത് പാലിക്കേണ്ടത് ഐആര്‍ഇ യുടെ കടമയാണെന്നും പൊതുമേഖലക്കെതിരായ നീക്കം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

തന്റെ പേരില്‍ വ്യാജ ശബ്ദരേഖ പ്രചരിപ്പിക്കുന്നത് പ്രശ്‌നത്തെ വഴിതിരിച്ച് വിടാന്‍ വേണ്ടിയാണ്. സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കില്ല. ആലപ്പാട് തീരവും സംരക്ഷിക്കും ഖനനവും നടക്കുമെന്നും മന്ത്രി പറഞ്ഞു.

‘തീരം സംരക്ഷിച്ചു മാത്രമേ ഖനനം നടത്തുവെന്നത് സര്‍ക്കാര്‍ നയമാണ്. ആ നയം ഉറപ്പാക്കേണ്ടത് ഐആര്‍ഇയാണ്. പൊതുമേഖലയില്‍ മാത്രമേ ഖനനം പാടുള്ളൂ. സ്വകാര്യ മേഖലയില്‍ ഖനനം അനുവദിച്ചിട്ടില്ല. ഇതേ പ്രശ്നമായിരുന്നു തോട്ടപ്പള്ളിയില്‍ സംഭവിച്ചത്. അവിടെ സ്വകാര്യലോബിയുമായി കരാര്‍ വെച്ചിട്ടായിരുന്നു അവിടെ സമരം നടത്തിയിരുന്നത്. എന്നാല്‍ തോട്ടപ്പള്ളിയിലേതുപോലെ മറ്റാര്‍ക്കോ വേണ്ടിയുള്ള സമരമാണ് ആലപ്പാടിലേതെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇവിടെ പ്രശ്നം തീരം സംരക്ഷിക്കുക എന്നുള്ളതാണ്. കരസംരക്ഷിക്കുകയും വേണം പൊതുമേഖലയിലെ മിനറല്‍ സെപ്പറേഷന്‍ നടക്കുകുയും വേണം.  
ജെ മേഴ്‌സിക്കുട്ടിയമ്മ

ആലപ്പാട് ഖനനം മൂലം ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. കോഴിക്കോട് സ്വദേശി നൗഷാദ് നല്‍കിയ പരാതിയിലാണ് നടപടി. പ്രശ്‌നത്തില്‍ ഇനിയും അധികൃതര്‍ ഇടപെട്ടില്ലെങ്കില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്താന്‍ സമരസമിതിയും തീരുമാനിച്ചിട്ടുണ്ട്.

അരനൂറ്റാണ്ടിലേറെയായി നടക്കുന്ന ഐആര്‍ഇയുടെ ഖനനം മൂലം നാട് തന്നെ ഇല്ലാതാകുന്ന അവസ്ഥയിലെത്തിയപ്പോഴാണ് 'സേവ് ആലപ്പാട്' സംഘടനയുടെ ആഭിമുഖ്യത്തില്‍ സമരം തുടങ്ങിയത്. ആലപ്പാട് നിവാസികളുടെ സമരം 72 ാം ദിനം പിന്നിട്ടു.

പൊന്‍മന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത് (ഐആര്‍ഇ) വില കൊടുത്ത് വാങ്ങി കരിമണല്‍ ഖനനം നടത്തുന്നത് .അറുപത് വര്‍ഷമായി ഈ ഭാഗങ്ങളില്‍ ഖനനം നടക്കുന്നു.ഓരോ വര്‍ഷവും കൂടുതല്‍ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. ഖനനം മൂലം വലിയ ഗര്‍ത്തങ്ങളാണ് സ്ഥലത്തുണ്ടായിരിക്കകുന്നത്. നാട്ടുകാരുടെ പരാതികള്‍ ശരിയാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഒമ്പത് മാസം പിന്നിട്ടു.

ഖനനം ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. ഖനനത്തിന് ശേഷമുണ്ടാകുന്ന ഗര്‍ത്തങ്ങള്‍ മണലിട്ട് മൂടണമെന്ന വ്യവസ്ഥയിലും നടപടിയുണ്ടായില്ല. ഏതാണ് 25000 ജനസംഖ്യയുള്ള ഗ്രാമം വെള്ളനാതുരുത്ത് മുതല്‍ അഴീക്കല്‍ മത്സ്യബന്ധന തുറമുഖം വരെ 17 കിലോമീറ്റര്‍ നീളത്തിലും മൂന്ന് കിലോമീറ്റര്‍ വീതിയിലുമായിരുന്നു. അറബിക്കടലിനും ദേശീയ ജലപാതയ്ക്കുമിടയിലുള്ള ഈ തുരുത്തിന്റെ വീതി ഇപ്പോള്‍ ഇരുന്നൂറില്‍ താഴെ മീറ്റര്‍ മാത്രമാണ്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018