Keralam

‘ഇപ്പോള്‍ അവിടെ ശാന്തമാണ്, അത് തകര്‍ക്കുമോ?’; മകരവിളക്കിന് ശബരിമലയില്‍ പോകാന്‍ ഇളവ് തേടിയ കെ സുരേന്ദ്രനോട് ഹൈക്കോടതി

മകരവിളക്കിന് ശബരിമലയില്‍ പോകാന്‍ ഇളവ് തേടിയ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ശബരിമലയിലെ അക്രമസംഭവത്തില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധിയില്‍ ജാമ്യത്തിലായതിനാലാണ് ഇളവ് തേടി സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. ശബരിമലയില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണ്, അത് തകര്‍ക്കുമോയെന്ന് ഹൈക്കോടതി തിരിച്ചു ചോദിച്ചു. താന്‍ കെട്ടുനിറച്ചിട്ടുണ്ടെന്നും ദര്‍ശനം നടത്തണമെന്നും കെ സുരേന്ദ്രന്‍ കോടതിയോട് പറഞ്ഞു. ഈ സീണസണില്‍ തന്നെ പോകണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.

ഏതെങ്കിലും ഒന്നാം തിയ്യതി ശബരിമല ദര്‍ശനം നടത്തിയാല്‍ മതിയാകില്ലേ എന്നും കെ സുരേന്ദ്രനോട് കോടതി ചോദിച്ചു. ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് അക്രമസംഭവങ്ങളില്‍ പ്രതിയായ സുരേന്ദ്രന്റെ ഭാഗത്തുനിന്ന് ഉള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഈ സീസണില്‍ ദര്‍ശനം അനുവദിക്കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.

ശബരിമല ദര്‍ശനത്തിന് ഇളവ് അനുവദിക്കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തതോടെ സുരേന്ദ്രന്റെ ഹര്‍ജി വരുന്ന തിങ്കളാഴ്ച പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റിവച്ചു.

ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിന് കുട്ടിക്ക് ചോറു കൊടുക്കാനെത്തിയ സ്ത്രീയെ തടഞ്ഞ കേസിലെ പ്രതിയാണ് കെ സുരേന്ദ്രന്‍. ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യുകയും 23 ദിവസത്തോളം കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നടക്കം കര്‍ശന ഉപാധികളോടെയാണ് കോടതി പിന്നീട് സുരേന്ദ്രന് ജാമ്യം നല്‍കിയത്.

ഒരു കേസിന് പിന്നാലെ മറ്റ് കേസുകളിലും അറസ്റ്റ് വാറണ്ട് വന്നതോടെ 2013 ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന ട്രെയിന്‍ തടയല്‍ സമരം, 2016 ല്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് എന്നീ കേസുകളില്‍ ജാമ്യമെടുത്താണ് സുരേന്ദ്രന്‍ പുറത്തിറങ്ങിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018