Keralam

എസ്ബിഐ ശാഖ അടിച്ചുതകര്‍ക്കല്‍: എന്‍ജിഒ യൂണിയന്‍ നേതാക്കളുടെ ജാമ്യാപേക്ഷ തളളി, സിസിടിവി ദൃശ്യങ്ങള്‍ വഴി അക്രമികളെ സ്ഥിരീകരിച്ചു, വകുപ്പുതല നടപടി ഉണ്ടായേക്കും

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരത്ത് എസ്ബിഐ ശാഖ അടിച്ചുതകര്‍ത്ത കേസില്‍ അറസ്റ്റിലായ എന്‍ജിഒ യൂണിയന്‍ നേതാക്കളുടെ ജാമ്യാപേക്ഷ കോടതി തളളി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് യൂണിയന്‍ നേതാക്കളായ അശോകന്‍, ഹരിലാല്‍ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്. അതിനിടെ എന്‍ജിഒ യൂണിയന്റെ മറ്റൊരു നേതാവായ സുരേഷ് ബാബുവിന് ആക്രമണത്തില്‍ പങ്കുണ്ടെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചു. ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥിരീകരണം.

എന്‍ജിഒ സംസ്ഥാന കമ്മറ്റി അംഗമാണ് സുരേഷ് ബാബു. ഇയാളടക്കമുള്ള എന്‍ജിഒ നേതാക്കളാണ് അക്രമം നടത്തിയതെന്ന് അറിഞ്ഞിട്ടും പൊലീസ് നടപടി വൈകുന്നു എന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് വിവരം പുറത്തുവിട്ടത്. കുറ്റക്കാര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം പത്തേകാലോടെയാണ് സിപിഐഎം സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഒരുസംഘം സെക്രട്ടറിയേറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ചിന് നേരെ അക്രമം നടത്തിയത്.

ആദ്യം ഒന്നാം നിലയിലെ സിറ്റി ശാഖ ഭീഷണിപ്പെടുത്തി അടപ്പിച്ചു. മെയിന്‍ ട്രഷറി ശാഖയിലേക്കു കയറി ജീവനക്കാരെ അസഭ്യം പറഞ്ഞ ശേഷമാണ് മാനേജരുടെ കാബിനില്‍ കയറിയത്. മാനേജറുടെ ക്യാബിനിലെ ഉപകരണങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു. മേശയും കമ്പ്യൂട്ടറും ഫോണും ചില്ലുകളും ആക്രമണത്തില്‍ തകര്‍ന്നു.

ബാങ്ക് അടയ്ക്കാമെന്ന് മാനേജര്‍ ഉറപ്പുനല്‍കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്നാണ് മാനേജര്‍ അറിയിച്ചത്. എസ്ബിഐയിലെ ഭൂരിപക്ഷം പേരും സമരത്തില്‍ പങ്കെടുക്കാത്തതിനാലാണ് ബാങ്ക് തുറന്ന് പ്രവര്‍ത്തിച്ചത്.

എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ഒരു ബാങ്ക് ജീവനക്കാരുടെ സംഘടന അറിഞ്ഞാണ് അക്രമമെന്നാണ് മറ്റ് ജീവനക്കാര്‍ പറയുന്നത്. ആക്രമണത്തില്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മാനേജര്‍ പരാതി നല്‍കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018