Keralam

‘പത്രത്തില്‍ വായിച്ച അറിവേയുളളൂ’, പി.സി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനത്തെക്കുറിച്ച് ചെന്നിത്തല, വിവേകാനന്ദന്റെ ജന്മദിനത്തില്‍ ഉപവസിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന കേരള ജനപക്ഷം പാര്‍ട്ടിയുടെ നേതാവ് പി.സി ജോര്‍ജിന്റെ പ്രസ്താവനയെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനെക്കുറിച്ച് പത്രത്തില്‍ വായിച്ച അറിവെ തനിക്കുളളൂ എന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.

ഇനിയുളള നാളുകള്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും തീരുമാനം. അതിനായി താഴെത്തട്ട് മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എ.കെ ആന്റണിയുടെ മകന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കെപിസിസി ഡിജിറ്റല്‍ കണ്‍വീനര്‍ ആക്കിയത്. ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല.

പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും പരിഗണന കിട്ടും. വിവേകാനന്ദന്റെ ജന്മദിനമായി ജനുവരി 12ന് സിപിഐഎം- ബിജെപി അക്രമത്തിനെതിരെ കേരളം ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഇനി കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യുഡിഎഫില്‍ ചേരുമെന്നും കേരള ജനപക്ഷം പാര്‍ട്ടി നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പി.സി ജോര്‍ജ് കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. ബിജെപിയുമായും സിപിഐഎം നേതൃത്വം നല്‍കുന്ന മുന്നണിയുമായും സഹകരിക്കില്ല. ചര്‍ച്ചകള്‍ക്കായി കമ്മിറ്റിയെ നിയോഗിച്ചതായും ജോര്‍ജ് പറഞ്ഞിരുന്നു.

അടുത്തിടെയാണ് പ്രാദേശിക തലത്തില്‍ സിപിഐഎമ്മുമായി ഉണ്ടായിരുന്ന ബന്ധം ഉപേക്ഷിച്ച് ബിജെപിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുളള തീരുമാനം പിസി ജോര്‍ജ് പ്രഖ്യാപിച്ചത്. നിലവില്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ് ജനപക്ഷം പാര്‍ട്ടി.ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് രംഗത്തുവന്ന ജോര്‍ജ് നാമജപപ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. നിയമസഭയില്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലിനൊപ്പം ഒറ്റ ബ്ലോക്കായാണ് പി.സി ജോര്‍ജ് ഇരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018