Keralam

‘പറയാത്ത കാര്യം കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്ന രീതി സംഘികള്‍ അവസാനിപ്പിക്കണം’, ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വമെന്ന് ശ്രീകുമാരന്‍ തമ്പി

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ പേരില്‍ പ്രചരിപ്പിച്ച സംഘ്പരിവാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ശബരിമലയില്‍ തല നരപ്പിച്ച് യുവതി കയറിയ സംഭവത്തില്‍ ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ദേവാലയത്തില്‍ 'ഒളിസേവ' പാടില്ലെന്നും ആള്‍മാറാട്ടം നടത്തിയതിന് യുവതിയ്ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

എന്നാല്‍ ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റില്‍ ഇല്ലാതിരുന്ന 'ശബരിമല പിണറായി സര്‍ക്കാരിന് ശവക്കുഴി തോണ്ടി' എന്ന വാക്കുകള്‍ കൂടി ചേര്‍ത്ത് സംഘ്പരിവാര്‍ ക്യാംപുകള്‍ പ്രചാരണം നടത്തുകയാണ് ചെയ്തത്. ഇതിനെതിരെയാണ് ശ്രീകുമാരന്‍ തമ്പിയുടെ പുതിയ പോസ്റ്റ്.

ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികള്‍ അവസാനിപ്പിക്കണം .ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം? എന്റെ ഫേസ് ബുക് പോസ്റ്റില്‍ പിണറായി എന്ന പേരോ കേരളസര്‍ക്കാര്‍ എന്ന വാക്കോ ഞാന്‍പറഞ്ഞിട്ടില്ല. മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവര്‍ എന്തു നേടാന്‍ പോകുന്നു? ഒരു കാര്യം സംഘികള്‍ ഓര്‍ത്തിരിക്കണം കേരളത്തില്‍ ബംഗാളും ത്രിപുരയും ആവര്‍ത്തിക്കാമെന്നു നിങ്ങള്‍ സ്വപ്നം കാണണ്ട.നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങനെ മാറാന്‍ പോകുന്നില്ല. എല്ലാവരും ഓര്‍ത്തിരിക്കേണ്ട ഒരു സത്യമുണ്ട്. സനാതനധര്‍മ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല.പ്രിയ സുഹൃത്തുക്കളോട് ഞാന്‍ ആവര്‍ത്തിക്കട്ടെ. മേക്കപ്പിട്ട് ക്ഷേത്രത്തില്‍ കയറിയതിനെ മാത്രമേ ഞാന്‍ എതിര്‍ത്തിട്ടുള്ളൂ.

ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികൾ അവസാനിപ്പിക്കണം .ഇതാണോ...

Posted by Sreekumaran Thampi on Friday, January 11, 2019

കഴിഞ്ഞ ദിവസം ശബരിമല സന്നിധാനത്തെത്തി എന്ന അവകാശവാദവുമായി കൊല്ലം ചാത്തന്നൂര്‍ സ്വദേശിയും കേരള ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ എസ്.പി.മഞ്ജു രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ആദ്യ പ്രതികരണം.

നവോത്ഥാനം അത്യന്താപേക്ഷിതമാണ്. സ്ത്രീപുരുഷസമത്വം അനുപേക്ഷണീയമാണ്. കാലം മാറുന്നതനുസരിച്ച് എല്ലാ ആചാരങ്ങളിലും മാറ്റമുണ്ടാകും,? ഉണ്ടാകണം.പക്ഷേ 'ഒളിസേവ' പാടില്ല. പ്രത്യേകിച്ചും ദേവാലയത്തില്‍. അമ്പലം നാടകവേദിയല്ലെന്നും ആള്‍മാറാട്ടം ക്രിമിനല്‍ കുറ്റമാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018