Keralam

ബിജെപി റോഡ് കയ്യേറി സ്റ്റേജ് കെട്ടിയത് മനോരമ കാണുന്നില്ലേ? തൊഴിലാളി പണിമുടക്കിനെ മോശമായി ചിത്രീകരിച്ചതിനെതിരെ വി.ശിവന്‍കുട്ടി

ബിജെപി സമരത്തില്‍ റോഡ് പൂര്‍ണമായും കയ്യേറി സ്റ്റേജും ലൗഡ് സ്പീക്കറും ഉപയോഗിക്കുന്നതില്‍ മനോരമയ്ക്കും പോലീസിനും പരാതിയില്ലേയെന്നും പൊലീസ് കേസെടുക്കുന്നില്ലേ എന്നും സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവന്‍കുട്ടി. പണിമുടക്കില്‍ റോഡ് കയ്യേറി പൊതുയോഗം നടത്തിയെന്ന പേരില്‍ സംയുക്ത ട്രേഡ് യൂണിയന്‍ മുന്നണിക്കെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് ശിവന്‍കുട്ടിയുടെ പ്രതികരണം.

2018 ഡിസംബര്‍ മൂന്നുമുതല്‍ സെക്രട്ടേറിയറ്റിനു മുന്നിലെ മാധവറാവു പ്രതിമയ്ക്ക് നേരെ മുമ്പില്‍ റോഡ് പൂര്‍ണമായും കയ്യേറി സ്റ്റേജ് കെട്ടി ലൗഡ് സ്പീക്കറും ഉപയോഗിച്ച് ബിജെപി സമരം നടത്തുന്നത് സംബന്ധിച്ച് മലയാള മനോരമക്കും ചില പൊലീസ് ഓഫീസര്‍മാര്‍ക്കും യാതൊരു പരാതിയുമില്ല. എല്ലാ ദിവസവും രാവിലെ മുതല്‍ രാത്രിവരെ പൂര്‍ണമായും ഗതാഗത തടസ്സമുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.

ഈ വസ്തുതകള്‍ മലയാള മനോരമയും പൊലീസ് ഉദ്യോഗസ്ഥരും കണ്ടില്ലെന്ന് നടിക്കുകയാണ്. ദിവസവും മനോരമയുടെ ഫോട്ടോഗ്രാഫര്‍മാരും ലേഖകരും സ്റ്റാച്യുവില്‍ വന്നിട്ടുപോലും ഒരു ചിത്രവും വാര്‍ത്തയും പത്രത്തില്‍ കാണാനിടയായിട്ടില്ലെന്നും ശിവന്‍കുട്ടി പ്രസ്താവനയില്‍ പറയുന്നു.

സംയുക്ത സമരസമിതിയുടെ സമരത്തില്‍ ഭാഗമായി സെക്രട്ടറിയേറ്റിന്റെ രണ്ടാം ഗേറ്റിന്റെ സമീപത്തുള്ള ടാക്സി സ്റ്റാന്‍ഡില്‍ കെട്ടിയ പന്തല്‍ സംബന്ധിച്ച് മനോരമ ഒന്നാംപേജില്‍ ചിത്രവും വാര്‍ത്തയും കൊടുത്തിരുന്നു. ആംബുലന്‍സ്, ശബരിമല യാത്രക്കാരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ പണിമുടക്കിന് എതിരായി പോലും ഓടിയ വാഹനങ്ങള്‍ വരെ യാതൊരു തടസ്സവും ഇല്ലാത്ത വിധം കടത്തിവിടാന്‍ ജാഗ്രത കാട്ടിയിരുന്നെന്നും ശിവന്‍കുട്ടി വ്യക്തമാക്കുന്നു.

പൊലീസ് ഐപിസി 281 പ്രകാരം സംയുക്ത സമരസമിതി നേതാക്കള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. എന്നാല്‍ 2018 ഡിസംബര്‍ മൂന്ന് മുതല്‍ ഒരു റോഡ് പൂര്‍ണമായും കെട്ടിയടച്ച് വാഹനങ്ങള്‍ക്കും ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയ ബിജെപി നേതാക്കന്മാരുടെ പേരില്‍ ഒരു കേസ് പോലും എടുത്തില്ല.

സംയുക്ത ട്രേഡ്യൂണിയന്‍ രണ്ട് ദിവസം നടത്തിയ സമരത്തിലുള്ള വിഷമം മാത്രമാണ് മനോരമയ്ക്കുളളത്. ഇത് തികച്ചും തൊഴിലാളി വിരുദ്ധ മനോഭാവമാണ്.ഇക്കാര്യത്തില്‍ തുല്യമായിട്ടുള്ള നിലപാട് സ്വീകരിക്കണമെന്നും ശിവന്‍കുട്ടി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018