Keralam

തന്ത്രി കുടുംബം ആന്ധ്രയില്‍ നിന്ന് വന്നവര്‍, താന്ത്രികാവകാശം ലഭിച്ചത് 1902 മുതല്‍?, ശബരിമലയുമായി 1907 മുതല്‍ തന്റെ കുടുംബത്തിന് ബന്ധമുണ്ടെന്ന് പത്മകുമാര്‍ 

ശബരിമല തന്ത്രിസ്ഥാനം പരശുരാമനില്‍ നിന്ന് കിട്ടിയതാണെന്ന വാദഗതി ഒരു വിഭാഗത്തിന് വിശ്വസിക്കാന്‍ കഴിയുമായിരിക്കുമെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. 1902 മുതലല്ലേ അവര്‍ക്ക് താന്ത്രികാവകാശം ലഭിച്ചത്? എന്റെ കുടുംബത്തിന് 1907 മുതല്‍ ശബരിമലയുമായി ബന്ധമുണ്ട്. അവര്‍ നിലയ്ക്കലില്‍ നിന്ന് വന്നവരാണെന്ന് പറയുന്നു. ആന്ധ്രയില്‍ നിന്നു വന്നവരാണെന്നാണ് തന്നോട് പറഞ്ഞതെന്നും പദ്മകുമാര്‍ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ആരുടെയും സ്വപ്‌നത്തില്‍ പോലും വരാത്ത കാര്യങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നതെന്ന് രാജിക്കാര്യത്തെക്കുറിച്ചുളള വാര്‍ത്തകള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.സര്‍ക്കാരുമായും സിപിഐഎമ്മുമായും എല്‍ഡിഎഫുമായും ആലോചിച്ചാണ് ഇതുവരെ നീങ്ങിയിട്ടുളളത്. അതിനാല്‍ തന്നെ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുളള അപ്രീതിയോ നീരസമോ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം നേതാക്കളില്‍ നിന്ന് ഈ സ്ഥാനത്ത് എത്തുന്ന ആദ്യയാളാണ് താന്‍. ഇതുവരെയുളള പ്രസിഡന്റുമാരില്‍ ഏറെ പഴികേള്‍ക്കേണ്ടി വന്നതും പ്രതിസന്ധികള്‍ നേരിടേണ്ടി വന്നതും തനിക്കാണ്. അയ്യപ്പന്‍ കോപിച്ച് ഇങ്ങനെ പ്രവര്‍ത്തിച്ചേക്കാം എന്ന് പറയുന്നവരുണ്ടെന്നും പത്മകുമാര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ രാജി ചോദിച്ചില്ല, പക്ഷേ ചോദിച്ചാല്‍ കൊടുക്കാന്‍ പാകത്തില്‍ അത് പോക്കറ്റില്‍ സൂക്ഷിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ശരികളുമായി മുന്നോട്ട് പോകുന്നു എന്ന ബോധ്യമുളളതിനാല്‍ അത്തരമൊരു കടലാസ് തന്റെ പോക്കറ്റിലില്ല എന്നായിരുന്നു പദ്മകുമാറിന്റെ മറുപടി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018