Keralam

‘തൊട്ടുകൂടാം’ എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍പ്പോ ആര്‍ത്തവത്തിന് തുടക്കമായി

അനാചാരങ്ങള്‍ക്കെതിരെ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുന്നു എ്ന്ന പ്രഖ്യാപിച്ച് എറണാകുളം ഹൈക്കോര്‍ട്ട് ജഗ്ഷനില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ നിരവധിപ്പേര്‍ പങ്കെടുത്തു.

ഭരണകൂടത്തിനെതിരെ പാട്ട് പാടി എന്ന കാരണംകാണിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട തമിഴ് ഗായകന്‍ കോവനും സംഘവും അവതരിപ്പിച്ച പ്രതിഷേധഗാനത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം. രേഖാരാജ്, ആര്‍ബി ശ്രീകുമാര്‍ തുടങ്ങിയ സാംസ്‌കാരിക പ്രമുഖരും ആക്ടിവിസ്റ്റുകളും ഇന്ന് വേദിയിലെത്തി.

ശബരിമല വിഷയത്തില്‍ പ്രതിഷേധക്കാരുടെ ആക്രമണം നേരിട്ട മൃദുല ദേവി, സണ്ണി എം കപിക്കാട്,സുനില്‍ പി ഇളയിടം, തുടങ്ങിയവര്‍ക്ക് പിന്തുണ നല്‍കുന്നെന്ന് കൂട്ടായ്മ പ്രഖ്യാപിച്ചു. ശബരിമല യുവതി പ്രവേശനം നടപ്പാക്കുന്നതിലെ ആവശ്യകത പ്രധാന ചര്‍ച്ചയായ വേദിയില്‍, വിധി ഭരണഘടനയെക്കുറിച്ച് അറിയാനുള്ള സുവര്‍ണാവസരമാണെന്ന് ഡോ.സുനില്‍ പി ഇളയിടം അഭിപ്രായപ്പെട്ടു. വിവിധ കലാപരിപാടികള്‍ സംഗീത സദസ് തുടങ്ങിയവയും പരിപാടിയില്‍ അരങ്ങേറി.

ആര്‍ത്തവത്തിന്റെ പേരില്‍ വിവേചനം പാടില്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടും ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയ, സാമൂഹ്യ, കലാ, സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം ആര്‍പ്പോ ആര്‍ത്തവം എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്.

ആകാശത്തിനും ഭൂമിക്കും തുല്യാവകാശമുള്ളവര്‍ ഇന്ന് രണ്ടാംതരം വ്യക്തിത്വങ്ങളായി പരിഗണിക്കപ്പെടുന്ന ആണ്‍കോയ്മക്കെതിരെയുള്ള സമരങ്ങളുടെ തുടര്‍ച്ചയില്‍ നിന്നുകൊണ്ടാണ് 'തൊട്ടുകൂടാം' എന്ന മുദ്രാവാക്യമുയര്‍ത്തി ആര്‍പ്പോആര്‍ത്തവം സംഘടിപ്പിക്കപ്പെടുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ യുവതീ പ്രവേശനത്തെതിരെ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണ് പരിപാടി.

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നവംബര്‍ 25 ന് ആര്‍പ്പോ ആര്‍ത്തവം പരിപാടി നടത്തിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇന്നും നാളെയുമായി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ടീസര്‍ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ പുറത്തിറക്കിയിരുന്നു.

സമാപനദിവസമായ ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍, പുന്നല ശ്രീകുമാര്‍, , ആനിരാജ, സി.കെ ജാനു, അനിത ദുബെ തുടങ്ങിയവരും പങ്കെടുക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018