Keralam

എസ്ബിഐ ആക്രമണ കേസില്‍ പ്രതികളെ പിടികൂടാതെ പൊലീസ്; ജീവനക്കാരെ രക്ഷപ്പെടുത്താന്‍ ഒത്തുതീര്‍പ്പുമായി സിപിഐഎം; അറസ്റ്റ് വൈകിയേക്കും

ദേശീയ പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐ ബാങ്കിന് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ എന്‍ജിഒ യൂണിയന്‍ നേതാക്കളെ പിടികൂടാതെ പൊലീസ്. നേതാക്കള്‍ ഒളിവിലെന്നാണ് ഇപ്പോഴും പൊലീസ് പറയുന്നത്. അതേസമയം കേസില്‍ പ്രതികളായവരെ ഓഫീസില്‍ ജോലിക്ക് കയറാന്‍ അനുവദിക്കരുതെന്ന് വകുപ്പ് മേധാവികള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജില്ലാ ഏരിയ നേതാക്കളായ രണ്ടുപേരെ മാത്രമാണ് പൊലീസ് ഇതുവരെ പിടികൂടിയത്. ഒമ്പതംഗ സംഘത്തില്‍ ആറ് പേരെയാണ് തിരിച്ചറിഞ്ഞത്.

എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമിതി അംഗം സുരേഷ് ബാബു, ജില്ല പ്രസിഡന്റ് അനില്‍ കുമാര്‍, അജയകുമാര്‍, ശ്രീവത്സന്‍, ബിനുരാജ്, വിനുകുമാര്‍ എന്നിവരാണ് മുഖ്യ പ്രതികളെന്നാണ് പൊലീസ് പറയുന്നത്. ആറ് പേരെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരുടെ വീടുകളിലും അന്വേഷണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

രജിസ്‌ട്രേഷന്‍, സിവില്‍ സപ്ലൈസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഇവരെന്ന് പൊലീസ് പറയുന്നു. ആറുപേരും ഓഫീസിലെത്തിയാല്‍ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അതേസമയം, മറ്റൊരു ഭാഗത്ത് ബാങ്കിനെ അനുനയിപ്പിച്ചുകൊണ്ട് അധികൃതരുമായി സിപിഐ എം നേതാക്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതായാണ് സൂചന. ബാങ്ക് ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നല്‍കി കേസ് പിന്‍വലിപ്പിക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ ധാരണയുണ്ടാകുന്നത് വരെ അറസ്റ്റ് വൈകിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണ്.

അതേസമയം നേരത്തെ കീഴടങ്ങിയ എന്‍ജിഒ യൂണിയന്‍ ഏരിയാ സെക്രട്ടറിയും ജില്ലാ ട്രഷറി ക്ലര്‍ക്കുമായ അശോകന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിലാല്‍ എന്നിവറെ റിമാന്‍ഡ് ചെയ്തു

എന്നാല്‍ കേസില്‍ കടുത്ത നടപടികളിലേക്കാണ് പൊലീസ് നീങ്ങുന്നതെന്നാണ് അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന ഡിസിപി ചൈത്ര തേരേസാ ജോണ്‍ അറിയിച്ചിരിക്കുന്നത്. കീഴടങ്ങാത്തവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ വകുപ്പ് മേധാവികളോട് ആവശ്യപ്പെടുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം പത്തേകാലോടെയാണ് സിപിഐഎം സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഒരുസംഘം സെക്രട്ടറിയേറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ചിന് നേരെ അക്രമം നടത്തിയത്.

ആദ്യം ഒന്നാം നിലയിലെ സിറ്റി ശാഖ ഭീഷണിപ്പെടുത്തി അടപ്പിച്ചു. മെയിന്‍ ട്രഷറി ശാഖയിലേക്കു കയറി ജീവനക്കാരെ അസഭ്യം പറഞ്ഞ ശേഷമാണ് മാനേജരുടെ കാബിനില്‍ കയറിയത്. മാനേജറുടെ ക്യാബിനിലെ ഉപകരണങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു. മേശയും കമ്പ്യൂട്ടറും ഫോണും ചില്ലുകളും ആക്രമണത്തില്‍ തകര്‍ന്നു.

എസ്ബിഐയിലെ ഭൂരിപക്ഷം പേരും സമരത്തില്‍ പങ്കെടുക്കാത്തതിനാലാണ് പണിമുടക്ക് ദിവസം ബാങ്ക് തുറന്ന് പ്രവര്‍ത്തിച്ചത്. ഇതിനതെരായ രോഷപ്രകടനമായിരുന്നു ബാങ്കിന് നേരെ നടന്ന ആക്രമണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018