Keralam

കോണ്‍ഗ്രസ് നേതാവ് ഇഎം അഗസ്തി കുടുംബസമേതം ബിജെപിയുടെ ശബരിമല സമരപ്പന്തലില്‍, രാമന്‍ നായര്‍ക്ക് പിന്നാലെ അഗസ്തിയുമെന്ന് അഭ്യൂഹം

കോണ്‍ഗ്രസ് നേതാവ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന സമരപ്പന്തലില്‍. എഐസിസി അംഗം ഇ എം അഗസ്തിയാണ് ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ചത്. കുടുംബസമേതമാണ് നിരാഹാരമിരിക്കുന്ന മഹിളാമോര്‍ച്ച നേതാവ് വി.ടി രമയ്ക്ക് അരികില്‍ അഗസ്തി എത്തിയത്.

മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ ഇ എം അഗസ്തിയും ഇതോടെ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാണ്. മുന്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗം ജി രാമന്‍ നായര്‍, മുന്‍ വനിതാകമീഷന്‍ അംഗം പ്രമീളാദേവി എന്നിവര്‍ നേരത്തേ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മുന്‍ പിഎസ്എസി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ ബിജെപിയുടെ സമരങ്ങളില്‍ ഇപ്പോള്‍ സജീവവുമാണ്.

കെപിസിസി യോഗത്തില്‍ പങ്കെടുക്കാനായിട്ടാണ് ഇഎം അഗസ്തി തലസ്ഥാനത്ത് എത്തിയത്. എന്നാല്‍ ആദ്യം ബിജെപിയുടെ സമര പന്തലിലേക്കാണ് ഇദ്ദേഹം പോയത്. ശേഷം എ കെ ആന്റണി ഉദ്ഘാടനം ചെയ്ത കെപിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ദിര ഭവനിലെത്തി. കേന്ദ്രത്തില്‍ ബിജെപിയെ താഴെയിറക്കണമെന്ന ആഹ്വാനമാണ് ഈ യോഗത്തില്‍ അഗസ്തി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് എ കെ ആന്റണി നല്‍കിയത്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കെപിസിസി നിര്‍വാഹകസമിതിയംഗവുമായിരുന്ന ജി രാമന്‍ നായര്‍ ശബരിമല സമരത്തിനിടെ ബിജെപി വേദിയില്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് കോണ്‍ഗ്രസ് വിടുകയും ചെയ്തിരുന്നു. ശബരിമല സമരത്തിന് മുന്‍പേ തന്നെ രാമന്‍ നായര്‍ ശ്രീധരന്‍ പിള്ളയുമായി ചര്‍ച്ച നടത്തിയിരുന്നു.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ ജി രാമന്‍ നായര്‍ക്ക് ഉപാദ്ധ്യക്ഷസ്ഥാനം നല്‍കിയിരുന്നു. യുഡിഎഫ് ഭരണകാലത്ത് മുന്‍ വനിതാ കമ്മീഷന്‍ അംഗവും കോണ്‍ഗ്രസ് അനുകൂലിയുമായിരുന്ന പ്രമീളാ ദേവിയ്ക്ക് ബിജെപി സംസ്ഥാനകമ്മിറ്റി അംഗത്വമാണ് നല്‍കിയത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018