Keralam

ഖനനം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ആലപ്പാട് സമരസമിതി, ജനങ്ങളുടെ മുമ്പില്‍ തുറന്ന ചര്‍ച്ച വേണം, ഉപാധികളില്‍ നിന്ന് പിന്മാറണമെന്ന് കരുനാഗപ്പളളി എംഎല്‍എ

ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയ്ക്കില്ലെന്ന് ആലപ്പാട് സമരസമിതി. സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നു. ചര്‍ച്ച നടക്കുകയാണെങ്കില്‍ അടച്ചിട്ട മുറിയിലല്ല, ആലപ്പാടിലെ ജനതയുടെ മുന്നിലുള്ള തുറന്ന ചര്‍ച്ചയാകണമെന്നും സമരസമിതി കണ്‍വീനര്‍ സജീഷ് മുകുന്ദന്‍ പറഞ്ഞു. സമരക്കാരുമായി വ്യവസായ വകുപ്പ് മന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചതിന് പിന്നാലെയാണ് സമരസമിതിയുടെ പ്രതികരണം.

എല്ലാത്തരം ഖനനവും കെഎംഎംഎല്ലും ഐആര്‍ഇയും അടിയന്തരമായി നിര്‍ത്തിവെച്ചതിന് ശേഷമുള്ള ചര്‍ച്ചയ്ക്ക് മാത്രമേ സമരസമിതി തയ്യാറുള്ളൂ. ആലപ്പാട് ജനങ്ങള്‍ക്ക് മുമ്പില്‍ വളരെ കൃത്യമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകണം. ഇത്രയും കാലം നഷ്ടപ്പെട്ട 20 ലക്ഷം സെന്റ് ഭൂമിയെ പറ്റി പരാമര്‍ശിച്ച് അതിനുള്ള അടിയന്തരമായ നടപടികള്‍ കൂടി ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. 
സജീഷ് മുകുന്ദന്‍ 

എന്നാല്‍ ഉപാധികള്‍ മുന്നില്‍വെച്ചു മാത്രമേ ചര്‍ച്ചയുള്ളൂ എന്ന നിലപാടില്‍ നിന്ന് ആലപ്പാട് സമരസമിതി പിന്മാറണമെന്ന് കരുനാഗപ്പള്ളി എംഎല്‍എ ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. സമരസമിതി അതിന് തയ്യാറാകണം. പ്രശ്‌നപരിഹാരത്തിന് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യണമെന്നും എംഎല്‍എ പറഞ്ഞു.

അവിടെ സര്‍ക്കാര്‍ യാതൊരു ഉപാധിയും വെയ്ക്കാന്‍ സാധ്യതയില്ല. അതിനാല്‍ സമരസമിതിയും ഉപാധികള്‍ക്ക് വിധേയമായി ചര്‍ച്ച എന്ന നിലപാട് സ്വീകരിക്കരുത്. കാരണം, ഒരു പ്രശ്‌നം ഉയര്‍ന്നുവന്നാല്‍ ഒരു പരിഹാരമുണ്ടാകും. ആ പരിഹാരത്തിന് ഇരുകൂട്ടരും ഒരുമിച്ചിരുന്ന് ഒരു സമവായത്തിലെത്താന്‍ കഴിയണം. 
ആര്‍ രാമചന്ദ്രന്‍

കൊല്ലം കരുനാഗപ്പള്ളിയിലെ കായലിനും കടലിനും ഇടയിലുളള ആലപ്പാട് തീരത്ത് നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം എഴുപത് ദിവസം പിന്നിടുമ്പോഴാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന സര്‍ക്കാര്‍ നിലപാട്.

ഖനനം മൂലം ഭൂവിസ്തൃതി കുറയുകയും തീരദേശം കടലാക്രമണ ഭീതിയിലുമാണ്. അവശേഷിക്കുന്ന തീരവും കടലെടുക്കുന്നതിന് മുന്‍പ് ഖനനം നിര്‍ത്തിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018