Keralam

തിരുവാഭരണങ്ങള്‍ പോയതുപോലെ തിരിച്ചുവരില്ലെന്ന് ഭീഷണി, ശബരിമലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുവെന്ന് ശശികുമാരവര്‍മ്മ 

ശബരിമലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുവെന്നും, പരിചയമില്ലാത്ത ആളുകള്‍ കൊട്ടാരത്തില്‍ പതിവായെത്തുന്നത് ആശങ്ക.

അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള തിരുവാഭരണങ്ങള്‍ പോയതുപോലെ തിരിച്ചുവരില്ലെന്ന് എഴുതിയ ഭീഷണിക്കുറിപ്പുകള്‍ ലഭിച്ചതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ്മ. സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ചെന്നും അദ്ദേഹം പറഞ്ഞു. നിരന്തരം ഭീഷണി ലഭിച്ചതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്. സുരക്ഷ ശക്തമാണെങ്കില്‍ ഭക്തരുടെ ആശങ്ക ഒഴിവാകും.

മുന്‍ വര്‍ഷങ്ങളേക്കാള്‍ തിരുവാഭരണ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിട്ടുണ്ട്. ശബരിമലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നു. പരിചയമില്ലാത്ത ആളുകള്‍ കൊട്ടാരത്തില്‍ പതിവായെത്തുന്നത് ആശങ്കയുണ്ടാക്കി. ശബരിമല പ്രശ്നത്തിന്റെ പേരില്‍ പന്തളം കൊട്ടാരം പ്രതിനിധികള്‍ക്ക് ഭീഷണിയുണ്ട്. ശബരിമലയെ തകര്‍ക്കാന്‍ നടക്കുന്ന ഗൂഢനീക്കങ്ങളെ തുടര്‍ന്ന് തീര്‍ഥാടകര്‍ ഇവിടെ നിന്നും അകന്നുവെന്നും ശശികുമാര വര്‍മ്മ പറയുന്നു.

അതേസമയം, മകര സംക്രമ പൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുളള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്തുനിന്ന് പുറപ്പെടും. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലാണ് തിരുവാഭരണം ഇപ്പോഴുള്ളത്. ഘോഷയാത്രക്ക് വിപുലമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

സുരക്ഷ കൃത്യമായി നല്‍കിയാല്‍ തിരുവാഭരണം സുരക്ഷിതമായി എത്തും. സുരക്ഷ ഇരട്ടിയാക്കിയത് ഘോഷയാത്രയില്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടകരെ അകറ്റാന്‍ ഇടയാക്കില്ലെന്നും ശശികുമാരവര്‍മ്മ പറഞ്ഞു. തിരുവാഭരണ വാഹകരെ സ്വഭാവ ശുദ്ധിയും പരിശുദ്ധിയും നോക്കിയ ശേഷമാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018