Keralam

‘എപ്പോഴും അവള്‍ക്കൊപ്പമാണെന്നാണ് പറയുന്ന അദ്ദേഹത്തിന്റെ നിലപാട് എന്താണെന്ന് അറിയാം’; മീ ടൂ പരാമര്‍ശത്തില്‍ മോഹന്‍ലാലിനെതിരെ പത്മപ്രിയ

മീ ടൂ ക്യാംപെയ്ന്‍ ചിലര്‍ ഫാഷനായി കൊണ്ടുനടക്കുകയാണെന്ന നടന്‍ മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ നടിയും ഡബ്ല്യുസിസി അംഗവുംമായ പത്മപ്രിയ. മോഹന്‍ലാല്‍ എപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നാണ് പറഞ്ഞിട്ടുളളത്. പിന്നീട് ഈ മീടു മൂവ്‌മെന്റിന് എതിരെയൊക്കെ ഇങ്ങനെ പറയുമ്പോള്‍ എന്താണ് അദ്ദേഹത്തിന്റെ നിലപാടെന്ന് മനസിലാകുമെന്നും പത്മപ്രിയ ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

കുറെ എയര്‍ ചെയ്ത സംഭവമാണ്. ലാലേട്ടന്‍ നമ്മളുടെ മീറ്റിങ്ങില്‍ ഞാന്‍ എപ്പോഴും അവള്‍ക്കൊപ്പമാണെന്നാണ് പറഞ്ഞിട്ടുളളത്. പിന്നെ ഈ മീ ടു മൂവ്‌മെന്റ് ഒരു ഫാഡ് ആണെന്ന് പറയുമ്പോള്‍ എന്താണ് ഈ മനുഷ്യന്‍, ഇങ്ങനത്തെ ഒരു ആര്‍ട്ടിസ്റ്റിന്റെ സ്റ്റാന്‍ഡ്? വാട്ട് ഈസ് മൈ കൊളീഗ് സ്റ്റാന്‍ഡ് എന്ന് മനസിലാക്കുന്നതിനുളള പരിതസ്ഥിതി എനിക്കുണ്ട്. ഇങ്ങനത്തെ ആള്‍ക്കാരോട് വിഷമം കൂടുതലുണ്ട്. വിഷമത്തിന് അപ്പുറത്ത് എനിക്കെന്താണ് ചെയ്യാന്‍ കഴിയുക

മീ ടു ക്യാംപെയിന്‍ ഒരു പ്രസ്ഥാനമല്ലെന്നും ചിലര്‍ അത് ഫാഷനായി കാണുകയാണെന്നും മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ വിവാദപരാമര്‍ശങ്ങള്‍. പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള ഒന്നാണ് നമ്മള്‍ ഷോയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കെ ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു. തമിഴ്‌നടന്‍ പ്രകാശ് രാജ്, നടി രേവതി എന്നിവരടക്കം നിരവധിപേര്‍ മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ എത്തിയിരുന്നു.

മീ ടൂ പോലൊരു വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ മോഹന്‍ലാല്‍ കുറച്ചുകൂടി ജാഗ്രതയും കരുതലും പുലര്‍ത്തേണ്ടതുണ്ട് എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. അദ്ദേഹം മനഃപൂര്‍വം പറഞ്ഞതാണെന്ന് കരുതുന്നില്ല. അദ്ദേഹം അങ്ങനെ പറഞ്ഞുപോയതാവാം.വളരെ സെന്‍സിബിളും സെന്‍സിറ്റീവുമായ വ്യക്തിയാണ് മോഹന്‍ലാലെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.

നടന്‍ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ താരത്തിന്റെ പേരെടുത്തു പറയാതെ പ്രമുഖ നടന്‍ എന്നു പറഞ്ഞായിരുന്നു രേവതിയുടെ വിമര്‍ശനം. മീടൂ മൂവ്‌മെന്റ് ഫാഷനാണെന്ന് പറയുന്ന ആളുകളെയൊക്കെ എങ്ങനെയാണ് പറഞ്ഞ് മനസ്സിലാക്കേണ്ടതെന്നായിരുന്നു രേവതിയുടെ ചോദ്യം.

നേരത്തെ മലയാള സിനിമയിലും മീടൂ ക്യാംപെയ്‌നുകള്‍ ഉയര്‍ന്നിരുന്നു. നടന്‍ മുകേഷിനെതിരെയാണ് ആദ്യ ആരോപണം വന്നത്. ടെലിവിഷന്‍ സാങ്കേതിക പ്രവര്‍ത്തകയായിരുന്നു മുകേഷിനെതിരെ രംഗത്തെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമായിരുന്നു ഇവര്‍ വെളിപ്പെടുത്തിയത്. കൂടാതെ നടന്‍ അലന്‍സിയറിനെതിരേ യുവ നടിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു മോഹന്‍ലാലിന്റെ വിവാദപരാമര്‍ശങ്ങള്‍.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018