Keralam

പിണറായി സര്‍ക്കാര്‍ 28 ടോളുകള്‍ നിര്‍ത്തലാക്കി, ഇനിയുളള 10 ടോളുകള്‍ കൂടി നിര്‍ത്തലാക്കുമെന്ന് മന്ത്രി സുധാകരന്‍, കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍ക്ക് ടോളില്ല

സംസ്ഥാനത്തെ എല്ലാ ടോളുകളും നിര്‍ത്തലാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഒരു റോഡിനും പാലത്തിനും ടോള്‍ ആവശ്യമില്ല. പിണറായി സര്‍ക്കാര്‍ 28 ഇടങ്ങളില്‍ ടോളുകള്‍ നിര്‍ത്തലാക്കി. ഇനി 10 ടോളുകളാണുളളത്. റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ പണം വായ്പയെടുത്ത് നിര്‍മ്മിച്ചിട്ട് തിരിച്ചടക്കാന്‍ ടോള്‍ വഴി തുക സംഭരിക്കുകയാണ്. റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന് നല്‍കാനുളള തുക സര്‍ക്കാര്‍ നല്‍കി ടോള്‍ ഒഴിവാക്കണമെന്നാണ് ആഗ്രഹം.

കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍ക്ക് ടോളില്ല. അതിനെ ആലപ്പുഴ എംപി കെ.സി വേണുഗോപാല്‍ ലോക്‌സഭയില്‍ അനുകൂലിച്ചത് നല്ല കാര്യം. നിറുത്തലാക്കിയ ടോള്‍വഴി സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്നത് 1500 കോടിയാണ്. അതാണ് വേണ്ടെന്ന് വച്ചത്. 100 കോടിയ്ക്ക് താഴെയുളള നിര്‍മ്മാണത്തിന് ടോള്‍ വേണ്ടെന്ന് വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. അതിന് മുകളിലുളളത് കേന്ദ്രമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാലിയേക്കര ടോള്‍ പ്ലാസയില്‍ കരാര്‍ അവസാനിക്കാന്‍ പത്ത് വര്‍ഷം ബാക്കി നില്‍ക്കെ ടോള്‍ കമ്പനി മൊത്തം നിര്‍മ്മാണ ചെലവിന്റെ 82 ശതമാനവും പിരിച്ചെടുത്തതായി കണക്കുകള്‍ പുറത്ത് വന്നിരുന്നു. മണ്ണൂത്തി-ഇടപ്പളളി ദേശീയപാതയും കരാറില്‍ പറഞ്ഞിരിക്കുന്ന മറ്റ് നിര്‍മ്മാണങ്ങളും അടക്കം മൊത്തം 721.17 കോടിയാണ് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ഇതുവരെ ചെലവായത്. ഇതില്‍ ടോള്‍ പിരിവ് ആരംഭിച്ച 2012 ഫെബ്രുവരി ഒമ്പത് മുതല്‍ 2018 ജൂണ്‍ വരെ 596കോടി 50 ലക്ഷം രൂപ കമ്പനി പിരിച്ചെടുത്തു കഴിഞ്ഞു. 2028 ജൂണിലാണ് ടോള്‍ പിരിവ് അവസാനിക്കുന്നത്. ഇനി പിരിച്ചെടുക്കാനുളളതാകട്ടെ 124 കോടി രൂപ മാത്രം.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018